വയനാടിന്റെ പുനരധിവാസത്തിന് പണം ഒരു തടസമാകില്ല; ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍

വയനാട്ടിലെ ദുരന്ത പുനരധിവാസത്തിന് പണം ഒരു തടസമേ ആകില്ലെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. വയനാടിന്‍റെ പ്രശ്ന പരിഹാരത്തിന് ഒറ്റക്കെട്ടായ ഇടപെടൽ ഉണ്ടാകുമെന്നും എല്ലാം നഷ്ടപ്പെട്ട മനുഷ്യരാണ് ദുരന്ത ഭൂമിയിൽ അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസം എത്രയും പെട്ടെന്ന് നടപ്പാക്കാനാണ് സർക്കാരിന്‍റെ ശ്രദ്ധ. ധനസഹായത്തിന് നിലവിൽ തന്നെ മാനദണ്ഡങ്ങളുണ്ട്. പ്രത്യേകം പദ്ധതികൾ രൂപീകരിച്ച് പോരായ്മകൾ പരിഹരിക്കും. കുട്ടികൾക്ക് പഠന സ്പോൺസർഷിപ്പിന് അടക്കം പലരും സമീപിക്കുന്നുണ്ട്. എന്തെല്ലാം തരത്തിലാണോ ഇടപെടേണ്ടത് അതെല്ലാം ഉണ്ടാകും.ദുരന്ത പുനരധിവാസത്തിന് പണം ഒരു തടസമേ…

Read More

4 വര്‍ഷ ബിരുദ കോഴ്സ്: നിലവിൽ അനുവദിക്കപ്പെട്ട മുഴുവൻ അധ്യാപക തസ്‌തികകളും നിലനിർത്തും

സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ കോഴ്സുകൾ നടപ്പാക്കുമ്പോൾ അധ്യാപക തസ്തികകൾ അതേപടി നിലനിര്‍ത്തുമെന്ന് സര്‍ക്കാരിന്‍റെ ഉറപ്പ്. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും തമ്മിൽ നടന്ന ചർച്ചയിലാണ്‌ തീരുമാനം ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്‌ച ആരംഭിക്കുന്ന ആദ്യബാച്ചിന്റെ പഠനം പൂർത്തിയാകുന്നതുവരെ നിലവിൽ അനുവദിക്കപ്പെട്ടിട്ടുള്ള സേവന വ്യവസ്ഥകളും തസ്‌തികകളും തൽസ്ഥിതി നിലനിർത്തി തുടരാനാണ്‌ തീരുമാനമായിരിക്കുന്നത്. വിദ്യാർഥികൾക്ക്‌ ആവശ്യമായ മേജർ, മൈനർ, ഫൗണ്ടേഷൻ കോഴ്‌സുകൾ നൽകുന്നതിന്‌ ഗസ്‌റ്റ്‌ അധ്യാപക സേവനം ഉറപ്പാക്കാനും ധാരണയായിട്ടുണ്ട്.

Read More

ക്ഷേമ പെൻഷൻ വിതരണം നാളെ മുതലെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ

സാമൂഹികസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം നാളെ തുടങ്ങുമെന്ന്‌ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. ഇതിനായി 900 കോടി രൂപ അനുവദിച്ചു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കുന്നതായിരിക്കും. അതാത്‌ മാസം പെൻഷൻ വിതരണത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്‌ മാർച്ച്‌, ഏപ്രിൽ, മേയ്‌ മാസങ്ങളിലും പെൻഷൻ നൽകിയിരുന്നു.

Read More

കേരളത്തിന് 24000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചയിൽ കേരളത്തിന് 24000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്ര ധനമന്ത്രാലയം വിളിച്ച യോഗത്തിന് ശേഷം കേരള ഹൗസിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ പരിഹരിക്കാൻ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടുവെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പണം അനുവദിക്കണമെന്ന് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ കേരളത്തിൻ്റെ കടം വർധിക്കുന്നു എന്ന് പറയുന്നതിൽ കാര്യമില്ലെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു….

Read More

ജനുവരി 31 വരെയുള്ള ബില്ലുകൾ പാസാക്കാൻ ട്രഷറികൾക്ക് നിർദേശം നൽകിയെന്ന് ധനമന്ത്രി, വിതരണം ചെയ്യുന്നത് 1303 കോടി രൂപ

ജനുവരി 31 വരെയുള്ള എല്ലാ ബില്ലുകളും പാസാക്കി പണം നൽകാൻ ട്രഷറികൾക്ക് നിർദേശം നൽകിയതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.ഡിസംബർ, ജനുവരി മാസങ്ങളിലെ ബില്ലുകളിലായി 1303 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം എല്ലാ ബില്ലുകളും മുൻഗണനാ ക്രമത്തിൽ മാറിനൽകും. സ്‌കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക് വേതന വിതരണത്തിനായി 16.31 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. 13,560 തൊഴിലാളികളുടെ വേതനം നൽകുന്നതിനായാണ് തുക അനുവദിച്ചത്. സംസ്ഥാനത്ത് സ്‌കൂൾ ഉച്ചഭക്ഷണ പാചക…

Read More

രാഷ്ട്രീയ വിമർശനത്തിന് വേണ്ടിയുള്ള രേഖയാക്കി; ബജറ്റിന്റെ വിശ്വാസ്യതയെ ധനകാര്യമന്ത്രി തകർത്തു: പ്രതിപക്ഷനേതാവ്

ബജറ്റിന്റെ വിശ്വാസ്യതയെയാണ് യാഥാർഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങൾ നടത്തി ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ തകർത്തതെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തി പ്രതിപക്ഷത്തെ വിമർശിച്ച് ബജറ്റിന്റെ പവിത്രത മന്ത്രി നഷ്ടപ്പെടുത്തി. ബജറ്റ് രേഖകള്‍ക്ക് പവിത്രതയുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ വിമർശനത്തിന് വേണ്ടിയുള്ള രേഖയാക്കി ബജറ്റ് ഡോക്യുമെന്റിനെ മാറ്റിയെന്നും സതീശൻ വിമർശിച്ചു. ‘‘ബജറ്റ് രേഖയെ തരംതാഴ്ത്തി. ആദ്യംമുതൽ അവസാനം വരെ രാഷ്ട്രീയ വിമർശനമാണ്. പ്രതിപക്ഷത്തെ വിമർശിക്കാൻ വേണ്ടിയുള്ള ഡോക്യുമെന്റാണോ ബജറ്റ് ?. രാഷ്ട്രീയ വിമർശനങ്ങൾ നടത്തിയും രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തിയും ബജറ്റ് ഡോക്യുമെന്റിന്റെ മുഴുവൻ…

Read More

ആശ വർക്കർമാരുടെ വേതനം കൂട്ടി; 31.35 കോടി രൂപ അനുവദിച്ചു

ആശ വർക്കർമാരുടെ പ്രതിഫലത്തിൽ 1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇതോടെ 7000 രൂപയായി പ്രതിഫലം ഉയരും. 26,125 പേർക്കാണ്‌ ഇതിന്റെ ഗുണം ലഭിക്കുക. ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ്‌ വർധന. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. പ്രതിഫലം പൂർണമായും സംസ്ഥാന സർക്കാറാണ്‌ നൽകുന്നത്‌. എന്നാൽ, കേന്ദ്ര സർക്കാർ ആശ വർക്കർമാർക്ക്‌ 2,000 രൂപയാണ് ഇൻസെന്റീവായി നൽകുന്നത്‌. അധിക പ്രവർത്തനങ്ങൾ നിർവഹിച്ചാൽ മാത്രം അധിക ഇൻസെന്റീവും…

Read More

‘തരാനുള്ള പണത്തിന്‍റെ പകുതിയെങ്കിലും കേന്ദ്രം നൽകിയാൽ കുടിശ്ശികകളൊന്നും ബാക്കി കാണില്ല’;ധനമന്ത്രി കെ.എൻ ബാലഗോപാൽ

തരാനുള്ള പണത്തിന്‍റെ പകുതിയെങ്കിലും കേന്ദ്രം നൽകിയാൽ കേരളത്തിന് കുടിശ്ശികകളൊന്നും ബാക്കി കാണില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഏറ്റവും കുറഞ്ഞത് മറ്റു സംസ്ഥാനങ്ങൾക്ക് നൽകുന്നതെങ്കിലും കേരളത്തിന്‌ നൽകണം. സംസ്ഥാനങ്ങളെ വ്യത്യസ്തമായി കാണുന്നത് കോർപറേറ്റീവ് ഫെഡറലിസത്തിന് നല്ലതല്ല. ഗവർണർ അധിക പണം ആവശ്യപ്പെട്ടത് നോക്കി വേണ്ടത് ചെയ്യുമെന്നും ബാലഗോപാൽ പറഞ്ഞു. കേന്ദ്ര സർക്കാർ നൽകുന്നതിൽ 30,000 കോടി രൂപയോളം കുറവ് വന്നെന്നും ആപ്ലിക്കേഷനിൽ കുത്തും കോമയുമില്ല എന്ന് പറഞ്ഞാണ് കേന്ദ്രം തിരിച്ചയക്കുന്നത്, അതിന് കൈയടിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷമെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ…

Read More

കുഴൽനാടൻ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു: ചോദ്യത്തിന് കൃത്യമായി മറുപടി നൽകിയെന്നു കെ.എൻ ബാലഗോപാൽ

മാത്യു കുഴൽനാടൻ എം.എൽ.എ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. മാത്യു കുഴൽനാടന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന് കിട്ടേണ്ട ജി.എസ്.ടി വിഹിതം സംസ്ഥാനത്തിന് കിട്ടിയിട്ടുണ്ട്. ജിഎസ്ടി വരുന്നതിന് മുൻപുള്ള സർവീസ് ടാക്സുകൾ കേന്ദ്രമാണ് കൈകാര്യം ചെയ്തിരുന്നതെന്നും മന്ത്രി പറഞ്ഞു. മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന സി.പി.എം ആവശ്യം തള്ളി മാത്യു കുഴൽനാടൻ എം.എൽ.എ ഇന്ന് രംഗത്ത് എത്തിയിരുന്നു. താൻ ചോദിച്ചതിനല്ല ധനവകുപ്പിൽ നിന്ന് മറുപടി കിട്ടിയത്. വീണാ വിജയൻ കൈപ്പറ്റിയ പണത്തെക്കുറിച്ച് ധനവകുപ്പിന്റെ കത്തിൽ പറയുന്നില്ലെന്നും കുഴല്‍നാടന്‍…

Read More

ഇന്ധനത്തിനും മദ്യത്തിനും സെസ്; പാവപ്പെട്ടവർക്ക് കഞ്ഞി കുടിക്കാനെന്ന് ധനമന്ത്രി

പാവപ്പെട്ടവർക്ക് കഞ്ഞി കുടിക്കാനാണ് ഇന്ധനത്തിനും മദ്യത്തിനും സെസ് ഏർപ്പെടുത്തിയതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 11000 കോടി രൂപ സാമൂഹിക സുരക്ഷാ പെൻഷന് വേണം. പെൻഷൻ കൊടുക്കാൻ പണമില്ല എന്നുപറഞ്ഞ് അത് കൊടുക്കാതിരിക്കാനല്ല സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിൻറെ നികുതി അധികാരം പരിമിതമാണെന്ന് ധനമന്ത്രി വിശദീകരിച്ചു. ജി.എസ്.ടി വന്നതിന് ശേഷം സംസ്ഥാനത്തിന് വരുമാനമുണ്ടാകുന്ന പ്രധാന വഴി ഇന്ധന സെസ്സാണ്. പെട്രോൾ, ഡീസൽ സെസ് ഉൾപ്പെടെ ബജറ്റിലെ പുതിയ നികുതി പരിഷ്‌കരണങ്ങൾക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ധനമന്ത്രിയുടെ ന്യായീകരണം. കൃത്യമായ…

Read More