ഇ.പി ജയരാജനെതിരായ ആരോപണം; ഉൾപാർട്ടി പ്രശ്നമായി കാണാനാവില്ല, ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ മുരളീധരൻ

കണ്ണൂരിലെ റിസോർട്ടിൻ്റെ മറവിൽ ഇ.പി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം കേവലം ഉൾപാർട്ടി പ്രശ്നമായി കാണാനാവില്ലെന്ന് കോൺ​ഗ്രസ് എംപി കെ.മുരളീധരൻ. ജയരാജനെതിരെ ഉയ‍ർന്ന ആരോപണങ്ങൾ അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ നടന്ന കാര്യങ്ങളെക്കുറിച്ചാണ്. റിസോർട്ടിനായി മന്ത്രിസ്ഥാനം ഇപി ജയരാജൻ ​ദുരുപയോ​ഗം ചെയ്തു. ഇതേ വരെ ഈ ആരോപണങ്ങൾ ഇപി നിഷേധിച്ചിട്ടില്ലെന്നും ഇത്രയും ​ഗുരുതരമായ വിഷയം പാ‍ർട്ടിയല്ല പരിശോധിക്കേണ്ടതെന്നും ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു. ഭരണതുടർച്ച അണികളെ വഷളാക്കിയെന്ന കാര്യം മാ‍ർകിസ്റ്റ് പാർട്ടി സമ്മതിച്ചെന്നും അദ്ദേഹം പരിഹസിച്ചു….

Read More