
തരൂരിന്റെ ആ വാചകം കോൺഗ്രസ് അംഗീകരിക്കുന്നില്ല, ഹമാസ് ആക്രമണം പീഡിതരുടെ വികാരപ്രകടനം: കെ.മുരളീധരൻ
പലസ്തീൻ വിഷയത്തിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയത് ശശി തരൂരാണെന്നും തരൂരിന്റെ ആ വാചകം കോൺഗ്രസ് അംഗീകരിക്കുന്നില്ലെന്നും കെ.മുരളീധരൻ എംപി. കോൺഗ്രസ് പ്രവർത്തക സമിതി അത്തരം നിലപാടുകൾ തള്ളിക്കളഞ്ഞതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി നിലപാട് രമേശ് ചെന്നിത്തല കോഴിക്കോടു വ്യക്തമാക്കിയിരുന്നു. ഒക്ടോബർ ഏഴിന് നടന്ന സംഭവങ്ങൾ വർഷങ്ങളായി പീഡനം അനുഭവിക്കുന്ന ഒരു ജനതയുടെ വികാര പ്രകടനമായി മാത്രമേ കാണുന്നുള്ളൂവെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. അഖിലേന്ത്യാ തലത്തിൽ സിപിഎമ്മിനു മുൻപേ പലസ്തീൻ വിഷയത്തിൽ കൃത്യമായ നിലപാടെടുത്ത പാർട്ടിയാണ് കോൺഗ്രസെന്നും മുഖ്യമന്ത്രി പച്ചക്കള്ളം…