
വടകര ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് കെ.മുരളീധരന്‍ എംപി
വടകര ലോക്സഭ മണ്ഡലത്തില്‍ ഇത്തവണയും കോണ്‍ഗ്രസ് തന്നെ വിജയിക്കുമെന്ന് കെ.മുരളീധരന്‍ എംപി. ടി പി കേസ് വിധി തെരഞ്ഞെടുപ്പ് ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു. 2014ൽ ഒരു ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ടിപി കേസിലെ സെഷൻസ് കോടതി വിധിയെങ്കിൽ മേൽക്കോടതി വിധിയും മറ്റൊരു തെരഞ്ഞെടുപ്പ് കാലത്താണ്. സിപിഎമ്മിനെ ഇത്രകണ്ട് രാഷ്ട്രീയമായി പരിക്കുണ്ടാക്കിയ മറ്റൊരു കൊലക്കേസ് കേരളത്തിലുണ്ടായിട്ടില്ല. വടകര ലോക്സഭാ മണ്ഡലത്തിൽ ടിപി കൊലയ്ക്ക് ശേഷം ഒരിക്കൽ പോലും സിപിഎമ്മിന് ജയിച്ച് കയറാനായിട്ടില്ലെന്നും ഇത്തവണയും തെരഞ്ഞടുപ്പ് കാലത്തെ വിധി സിപിഎമ്മിന്…