ജനശ്രദ്ധ നേടാനാണ് സുരേന്ദ്രൻ ഗണപതിവട്ടവുമായിട്ട് ഇറങ്ങിയിരിക്കുന്നത്; പിണറായി കീഴടങ്ങി’: കെ.മുരളീധരന്‍

അഴിമതിക്കേസുകളിലെ കേന്ദ്ര അന്വേഷണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭയപ്പെടുന്നുവെന്ന് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ പറഞ്ഞു.താനും കേജ്രിവാളിനെപ്പോലെ അകത്തു പോകുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നു. കെജ്രിവാൾ പോരാടി ,പിണറായി കീഴടങ്ങി.സംഘികൾക്കു മുന്നിൽ കീഴടങ്ങിയ മുഖ്യമന്ത്രിയുടെ ജല്‍പനങ്ങളാണ് കോൺഗ്രസിനെതിരായ വിമർശനമെന്നും അദ്ദേഹം പരിഹസിച്ചു. വയനാട് ഒരു ലക്ഷം വോട്ട് തികയ്ക്കില്ലെന്ന് സുരേന്ദ്രന് അറിയാം.ജനശ്രദ്ധ നേടാനാണ് ഇപ്പോൾ ഗണപതിവട്ടവുമായിട്ട് ഇറങ്ങിയിരിക്കുന്നത്.ഗണപതി ഒരു മിഥ്യയാണെന്ന് ഷംസീർ പറഞ്ഞപ്പോൾ കോണ്‍ഗ്രസ് ശക്തമായി എതിർത്തു. അത് മതവിശ്വാസികളുടെ വികാരമാണ് ഗണപതി എന്നതിനാലാണ്. സുൽത്താൻ ബത്തേരിയുടെ പേരുമായി…

Read More

അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികൾക്ക് വിട്ടുകൊടുക്കില്ല: കെ. മുരളീധരന്‍

പൂങ്കുന്നത്തെ   മുരളീമന്ദിരത്തിൽ കോൺഗ്രസ് , യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ബിജെപി അംഗത്വം നൽകിയ പത്മജ വേണുഗോപാലിന്‍റെ നടപടിക്കെതിരെ കെ.മുരളീധരന്‍ എംപി രംഗത്ത്.പത്മജയുടേത് തരം താഴ്ന്ന രാഷ്ട്രീയ പ്രവൃത്തി.ഇന്നത്തെത് ചീപ്പ് പ്രവൃത്തിയാണ്.തന്നെ ആരും ഉപദേശിക്കാൻ വരണ്ട.ഏപ്രില്‍ 26 കഴിയട്ടെ.അത് കഴിഞ്ഞ് എന്താ ചെയ്യേണ്ടതെന്ന് തനിക്കറിയാം. അച്ഛന്‍റെ  ആത്മാവ് പൊറുക്കാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.അമ്മയുടെ ഓർമ്മ ദിനത്തിൽ ഈ വൃത്തികെട്ട കളി എങ്ങനെ കളിക്കാൻ പറ്റി. തന്‍റെ  അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം  സംഘികൾക്ക് വിട്ടുകൊടുക്കില്ല. ഈ വർഗീയ ശക്തികളെ  തൃശൂരിൽ…

Read More

‘ഇവിടെ ചതിയുണ്ട്’; കെ മുരളീധരനെ തൃശ്ശൂരിൽ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്ന് പത്മജ

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ തൃശ്ശൂരിൽ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്ന് പത്മജ വേണുഗോപാൽ. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്ത്രീ വോട്ടർമാർക്കാണ് കൂടുതൽ ആവേശം. കോൺഗ്രസിൽ നിന്ന് ഇനിയും കൂടുതൽ പേർ ബിജെപിയിലെത്തുമെന്നും പത്മജ വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.  തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാവും. തന്നെ തോൽപ്പിച്ചവരാണ് ഇപ്പോള്‍ മുരളീധരനൊപ്പമുള്ളത്.  ഇവിടെ ചതിയുണ്ട് എന്ന് ഞാനന്ന് പറഞ്ഞിരുന്നു. എന്നെ ദ്രോഹിച്ച എല്ലാവരും മുരളീധരനെ വിടാതെ പിടികൂടിയിട്ടുണ്ട്. മുരളീധരന്‍ ജയിക്കുമെന്ന് പ്രതീക്ഷയില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. തൃശ്ശൂരിൽ…

Read More

ഇടതുപക്ഷത്തിന് ഒരു നിലപാടില്ല; മോദിയെക്കുറിച്ച് പറഞ്ഞാല്‍ കുടുംബം അകത്താകുമെന്ന് മുഖ്യമന്ത്രിക്ക് ഭയം: മുരളീധരൻ

തെരഞ്ഞെടുപ്പിൽ എല്‍.ഡി.എഫ്. ബി.ജെ.പിക്ക് വോട്ട് മറിക്കുമെന്ന സംശയം എല്ലാ മണ്ഡലങ്ങളിലും നിലനില്‍ക്കുന്നതായി തൃശൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ എം.പി. എല്ലാ മണ്ഡലങ്ങളിലും സി.പി.എം.- ബി.ജെ.പി. ഡീല്‍ സജീവമാണ്. ഏത് ഡീല്‍ നടന്നാലും കേരളത്തില്‍ 20 ല്‍ 20 സീറ്റും യു.ഡി.എഫ്. ജയിക്കും. ജനങ്ങള്‍ യു.ഡി.എഫിനെ ഏറ്റെടുത്തുകഴിഞ്ഞതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  ഇടതുപക്ഷത്തിന് ഒരു നിലപാടില്ല. അതുകൊണ്ടാണ് കേരളത്തില്‍ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കാണുന്നത്. രാജസ്ഥാനിലും തമിഴ്‌നാട്ടിലും ത്രിപുരയിലും സിപിഎം കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ്…

Read More

തങ്കം ഏതാണ് ചെമ്പ് ഏതാണ് എന്ന് വഴിയെ അറിയാം; പ്രചാരണത്തെ വിമര്‍ശിച്ച് കെ മുരളീധരൻ

തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ എതിർ സ്ഥാനാർത്ഥികളുടെ പ്രചാരണരീതികളെ വിമർശിച്ച് കെ മുരളീധരൻ. ചില പോസ്റ്ററുകൾ തൃശ്ശൂരിന്റെ തനി തങ്കം എന്നൊക്കെയാണ് എഴുതിയിട്ടുള്ളതെന്നും ഇടതു സ്ഥാനാർഥി തൃശൂർ കാണുന്നതിന് മുൻപ് തൃശൂർ കണ്ട ആളാണ് താനെന്നും മുരളീധരൻ പറഞ്ഞു. ഏതാണ് തങ്കം ഏതാണ് ചെമ്പ് എന്നത് വഴിയെ അറിയാം. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇന്ത്യ സഖ്യത്തിലെ ഘടക കക്ഷി എന്നു പറയാൻ പോലും അവകാശമില്ല. പിണറായി രാഹുൽ ഗാന്ധിയെ  ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആർഎസ്എസിൻറെ ആലയിൽ കൊണ്ട് കെട്ടിയ…

Read More

സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനത്തേക്ക് പോകുന്നതിൻറെ അങ്കലാപ്പ്; കരുണാകരൻറെ കുടുംബം ഗെറ്റ് ഔട്ട് അടിക്കാറില്ല; കെ മുരളീധരൻ

കെ കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി സന്ദർശനം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ രംഗത്ത്. സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനത്തേക്ക് പോകുന്നതിൻറെ അങ്കലാപ്പാണെന്ന് മുരളീധരൻ പറഞ്ഞു. സ്ഥാനാർഥിക്ക് എവിടെ വേണമെങ്കിലും പോകാം. അത് ചർച്ചയാക്കേണ്ടതില്ല. ഇതുകൊണ്ടൊന്നും വോട്ട് കിട്ടാൻ പോകുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. ‘കരുണാകരൻറെ കുടുംബത്തിനൊരു പ്രത്യേകതയുണ്ട്. വീട്ടിൽ വരുന്നത് ശത്രുക്കളാണെങ്കിൽ പോലും മാന്യമായിട്ടേ പെരുമാറൂ. വീട്ടിൽ വരുന്നവരെ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം ഞങ്ങളുടെ കുടുംബത്തിന് ഇല്ല….

Read More

‘ഒന്നര വർഷമായി ബെഹ്‌റയെ കണ്ടിട്ടില്ല, തെളിവ് നൽകാൻ വെല്ലുവിളിക്കുന്നു’; കെ. മുരളീധരൻറെ ആരോപണം തള്ളി പത്മജ

സഹോദരിയെ ബി.ജെ.പിയിൽ എത്തിക്കാൻ ചരടുവലിച്ചത് മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണെന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻറെ ആരോപണം തള്ളി പത്മജ വേണുഗോപാൽ. ബെഹ്‌റ ഇടനിലക്കാരനായതിൻറെ തെളിവ് നൽകാനും പത്മജ വെല്ലുവിളിച്ചു. ഒന്നര വർഷമായി ബെഹ്‌റയെ കണ്ടിട്ടില്ല. ഡോക്ടർ കോൺഫറൻസിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ബെഹ്‌റയെ അവസാനമായി കാണുന്നത്. ബി.ജെ.പിയിൽ ചേരാനുള്ളത് സ്വന്തമായി എടുത്ത തീരുമാനമാണ്. താൻ ശക്തമായ തീരുമാനം എടുക്കുന്ന ആളാണെന്ന് ബെഹ്‌റക്ക് അറിയാം. അതിനാൽ, ബി.ജെ.പി പ്രവേശനം ആവശ്യപ്പെട്ട് തന്നെ ബെഹ്‌റ സമീപിച്ചിട്ടില്ല. തൃശ്ശൂരിൽ തന്നെ കാലുകുത്താൻ…

Read More

ആദ്യഘട്ട കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; തൃശൂരിൽ കെ മുരളീധരൻ, കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയുമായി കോൺഗ്രസ്. 39 സ്ഥാനാർഥികളെയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചത്. കേരളത്തിലെ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. കൂടാതെ ഛത്തീസ്ഗഢ് – 6, കർണാടക – 7, മേഘാലയ – രണ്ട്, തെലങ്കാന – നാല് എന്നിങ്ങനെയും ത്രിപുര, നാഗാലാൻഡ്, സിക്കിം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഓരോ സ്ഥാനാർഥിയും പട്ടികയിൽ ഇടംപിടിച്ചു. രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽനിന്ന് ജനവിധി തേടും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കും….

Read More

ആരെങ്കിലും ബിജെപിയിൽ പോകുന്നോ എന്നതല്ല, കോണ്‍ഗ്രസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നത് : എം വി ഗോവിന്ദന്‍

പദ്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്നതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാജ്യത്ത് കോൺഗ്രസിന്റെ ഡസൻ കണക്കിന് നേതാക്കന്മാർ ഇപ്പോൾ ബിജെപിയിൽ ചേക്കേറിക്കൊണ്ടിരിക്കുകയാണ്. മുൻ മുഖ്യമന്ത്രിമാർ, പ്രസിഡന്റുമാർ, വർക്കിങ് പ്രസിഡന്റുമാർ, അഖിലേന്ത്യാ നേതാക്കന്മാർ ഉൾപ്പെടെ ബിജെപിയിൽ ചേരുകയാണ്. കേരളത്തിൽ രണ്ടക്ക നമ്പർ ഞങ്ങൾക്ക് ലഭിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പറയുന്നത്. ഈ ജയിച്ചു വരുന്നവരിൽ നല്ലൊരു വിഭാഗം ബിജെപിക്കൊപ്പം നിൽക്കുമെന്ന നില വരുമെന്നതാകും അവർ പ്രതീക്ഷിക്കുന്നത്. ആരെങ്കിലും പോകുന്നോ ഇല്ലയോ എന്നുള്ളതല്ല,…

Read More

വടകരയിൽ മത്സരിക്കണമെങ്കിൽ മനക്കട്ടിയും ധൈര്യവും വേണം’; കെ മുരളീധരൻ

വടകരയിൽ മത്സരിക്കേണ്ടിവരുമെന്ന സൂചന ലഭിച്ചതിനാല്‍ തയ്യാറെടുപ്പ് നടത്തിയതായി കെ മുരളീധരൻ എം പി. വടകരയിൽ മത്സരിക്കാൻ വേറെ ആരുമില്ലെന്നും മനക്കട്ടിയുള്ളവർക്കേ വടകരയിൽ മത്സരിക്കാൻ സാധിക്കൂ എന്നും കെ മുരളീധരൻ പറഞ്ഞു. തന്നോട് ഇപ്പോൾ മത്സരിക്കാൻ പറഞ്ഞുവെന്നും താൻ വടകരയുടെ കാര്യം മാത്രമേ നോക്കുന്നുള്ളൂവെന്നം അദ്ദേഹം വ്യക്തമാക്കി. ഇവിടെ മത്സരിക്കാൻ വേറെ ആരുമില്ല. സ്ഥാനാർത്ഥിയാവാനുള്ള ഉന്തും തള്ളും വടകരയിലില്ല. വടകരയ്ക്ക് വേറെ ആവശ്യക്കാരില്ല. അൽപ്പം മനക്കട്ടിയുള്ളവർക്കേ വടകരയിൽ മത്സരിയ്ക്കാൻ കഴിയൂവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Read More