വിമർശനങ്ങൾ ഉയർന്നാൽ നേതാക്കൾ തിരുത്തണമെന്ന് കെ മുരളീധരൻ; ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് ചെന്നിത്തല
കെപിസിസിയിലെ തർക്കം പരിഹരിച്ച് പാർട്ടി ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. വിമർശനങ്ങൾ ഉയർന്നാൽ നേതാക്കൾ തിരുത്തണമെന്ന നിലപാടുമായി കെ മുരളീധരനും രംഗത്ത് വന്നു. അതേസമയം ഹൈക്കമാൻഡ് ഇടപെടൽ ഇല്ലാതെ ഇനി മിഷൻ 2025 ചുമതല ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിക്കുള്ളിൽ ഐക്യത്തിന്റ സന്ദേശം ഇല്ലാതാക്കരുതെന്നും കോൺഗ്രസ് ഒരുമിച്ച് പോകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ വഷളാക്കരുത്. പരാതി ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കണം. പാർട്ടി…