ശശി തരൂർ അനാഥനാകില്ലെന്ന് തോമസ് ഐസക്; പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിഹരിക്കണമെന്ന് കെ മുരളീധരൻ

കോണ്‍ഗ്രസ് വിട്ടാലും കേരള രാഷ്ട്രീയത്തില്‍ ശശി തരൂര്‍ അനാഥനാകില്ലെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്. തരൂര്‍ ഇത്രകാലം കോണ്‍ഗ്രസില്‍ തുടര്‍ന്നത് അത്ഭുതമാണെന്നും തോമസ് ഐസക് പറഞ്ഞു. അതേസമയം ശശി തരൂരിന് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിച്ച് കൂടെ നിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞത്. ‘സത്യം തുറന്നുപറയാന്‍ പറ്റാത്ത അവസ്ഥയാണ് കോണ്‍ഗ്രസിലെങ്കില്‍ ശശി തരൂര്‍ വേറെ വഴികള്‍ നോക്കുന്നതില്‍ അത്ഭുതമില്ല. കോണ്‍ഗ്രസ് വിട്ടുവെന്നതുകൊണ്ട് അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ അനാഥനാകില്ല. കോണ്‍ഗ്രസില്‍ നിന്നുവന്ന എത്രപേരെയാണ് (സി.പി.എം)…

Read More

മുഖ്യമന്ത്രി ആരെന്ന് ചർച്ച ചെയ്യാനുള്ള സമയമല്ല ഇത്; ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രി ആവില്ല: കെ മുരളീധരൻ

ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രി ആവില്ലെന്ന് കെ മുരളീധരൻ. എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്,  ആരെയും ഇകഴ്ത്താറില്ല. എല്ലാ സമുദായങ്ങളും കോൺഗ്രസുകാരെ സ്വീകരിക്കുന്നത് നല്ല കാര്യമാണ്. മുഖ്യമന്ത്രി ആരെന്ന് ചർച്ച ചെയ്യാനുള്ള സമയമല്ല ഇത്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ കാർഗ്യയുമുള്ളപ്പോൾ മുഖ്യമന്ത്രി കാര്യം ഇവിടെ ചർച്ച ചെയ്യേണ്ടതില്ല.കോൺഗ്രസ്‌ നിയമസഭാ കക്ഷിയാണ് മുഖ്യമന്ത്രി കാര്യത്തിൽ തീരുമാനമെടുക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു  ഗ്രൂപ്പിന്‍റെ  കാലഘട്ടമൊക്കെ അവസാനിച്ചു. നേതാക്കൾക്ക് സ്ഥാനം കിട്ടാനാണ് ഗ്രൂപ്പ് എന്നുള്ളത് പ്രവർത്തകർ മനസ്സിലാക്കിയിട്ടുണ്ട്. നേതാക്കൾക്ക് അധികാരം കിട്ടുമെന്ന് തോന്നുമ്പോൾ ആളുകൾ…

Read More

‘സമുദായ നേതാക്കൾ വിളിക്കുമ്പോൾ എല്ലാവരും പോകാറുണ്ട്; 2016ൽ വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു’; കെ മുരളീധരൻ

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോഴാണ് തനിക്ക് പിന്തുണ ലഭിച്ചതെന്നും അന്ന് കുമ്മനം രാജശേഖരനായിരുന്നു ബിജെപിയുടെ സ്ഥാനാർത്ഥിയെന്നും മുരളീധരൻ വ്യക്തമാക്കി. 2019 മുതൽ വെൽഫയർ പാർട്ടിയുടെ പിന്തുണ ദേശീയ അടിസ്ഥാനത്തിൽ കോൺഗ്രസിന് ലഭിക്കുന്നുണ്ട്. അത് ദേശീയതലത്തിൽ കൈക്കൊണ്ട തീരുമാനത്തിന്റെ ഭാഗമാണ്. കോൺഗ്രസിനെ പിന്തുണയ്‌ക്കുകയെന്നത് വെൽഫയർ പാർട്ടിയുടെ ദേശീയ നയമാണെന്നും മുരളീധരൻ വ്യക്തമാക്കി. ബിജെപിക്ക് ബദലായി കോൺഗ്രസ് എന്ന നിലപാടിന്റെ പുറത്ത് സ്വീകരിച്ചിട്ടുള്ള നയമാണിത്….

Read More

‘ഈ കാര്യങ്ങൾ കൊണ്ടാണ് സന്ദീപ് വാര്യരുടെ വരവിനെ എതിർത്തത്’; കെ മുരളീധരൻ

കോൺ​ഗ്രസിലേക്ക് സന്ദീപ് വാര്യർ വരുന്നതിനെ താൻ എതിർത്തിരുന്നുവെന്ന കാര്യം വെളിപ്പെടുത്തി കെ മുരളീധരൻ. രണ്ട് കാര്യങ്ങൾ കൊണ്ടാണ് സന്ദീപിന്റെ വരവിനെ എതിർത്തതെന്നും മുരളീധരൻ വ്യക്തമാക്കി. ഒന്നാമത്തേത് രാഹുൽഗാന്ധിയെ വ്യക്തിപരമായി വിമർശിച്ചതിനാണ്. രണ്ട് ഗാന്ധിവധത്തെ കുറിച്ച് പറഞ്ഞതിനുമാണ്. അല്ലാതെ സന്ദീപ് വാര്യരുമായി തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് മുരളീധരൻ പറഞ്ഞു. താൻ സന്ദീപ് വാര്യരെ നേരിട്ട് കണ്ടിട്ടു പോലുമില്ല. ഒരു രാഷ്ട്രീയപാർട്ടിയിൽ നിന്നും മറ്റു രാഷ്ട്രീയപാർട്ടിയിലേക്ക് വരുന്നതൊക്കെ സ്വാഭാവികമാണെന്ന് പറഞ്ഞ മുരളീധരൻ നാളെ സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ജോർജ് കുര്യനും…

Read More

സീ പ്ലെയിൻ 11 കൊല്ലം മുൻപ് വരേണ്ട പദ്ധതി; വൈകിച്ചതിന് പിണറായി ക്ഷമ ചോദിക്കണമെന്ന് കെ.മുരളീധരന്‍

സംസ്ഥാനത്ത് സി പ്ലെയിൻ ഇത്രയും വൈകിച്ചതിന് പിണറായി ക്ഷമ ചോദിക്കണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു യുഡിഎഫിന്റെ കാലത്ത് പദ്ധതിക്കായി എല്ലാം സജ്ജീകരണവും ഒരുക്കിയിരുന്നു. ഉമ്മൻചാണ്ടിയുടെ കാലത്ത് എതിർപ്പിനെ തിടർന്ന് നിർത്തിവക്കുകയായിരുന്നു. അന്ന് പദ്ധതി തടസ്സപ്പെടുത്താൻ സമരം ചെയ്ത ചില മത്സ്യത്തൊഴിലാളി സംഘടനകളെ ആരെയും ഇന്ന് കാണാനില്ല. പദ്ധതി തടസ്സപ്പെടുത്തിയവർ തന്നെ ഇപ്പോഴത് നടപ്പാക്കുന്നു. എന്നിട്ട് ഞങ്ങളാണ് വികസനം കൊണ്ടുവന്നതെന്ന് പ്രഖ്യാപിക്കുന്നു.11 കൊല്ലം മുൻപ് വരേണ്ട പദ്ധതിയായിരുന്നു. യുഡിഎഫ് ഭരിക്കുമ്പോൾ ഒരു നയം എൽഡിഎഫ് ഭരിക്കുമ്പോൾ മറ്റൊരു നയം…

Read More

പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് പ്രചാരണത്തിനിറങ്ങും; കെ മുരളീധരൻ

പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് ഉപതരെഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് ആവർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തന്റെ സാന്നിധ്യം ആര് ആഗ്രഹിച്ചാലും താൻ അവിടെ ഉണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അതേ സമയം കെപിസിസി നേതൃത്വം ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് കെ മുരളീധരൻ വ്യക്തമായ ഉത്തരം നൽകിയില്ല. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങൾ തെരഞ്ഞെടുപ്പ് കഴിയുംവരെ ചർച്ച ചെയ്യാനില്ലെന്നും മുരളീധരൻ പറഞ്ഞു. കൊടകര വെളിപ്പെടുത്തൽ സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. സുരേഷ് ഗോപി സിനിമ ഡയലോഗിൽ നിന്ന് പുറത്ത്…

Read More

മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് സതീശന് ഇഷ്ടമല്ലെന്ന് എംവി ഗോവിന്ദന്‍

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശന് ഇഷ്ടമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാലക്കാട്ടെ കോണ്‍ഗ്രസ് കമ്മറ്റി കമ്മറ്റി ഏകകണ്ഠമായി തീരുമാനിച്ചതാണ് മുരളിധരനെ സ്ഥാനാര്‍ഥിയാക്കാന്‍. അത് പരിഗണിക്കാതെ സതീശന്‍ രാഹുലിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിരവധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിമാരാണ് ഉള്ളത്. അതില്‍ ഒരാളാണ് മുരളീധരന്‍. അപ്പോള്‍ അസംബ്ലിയിലേക്ക് മുരളീധരന്‍ വരുന്നത് സതീശന്‍ ഇഷ്ടമല്ലാത്ത കാര്യമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണുമ്പോള്‍ ബിജെപി മൂന്നാമത് ആകും….

Read More

കോണ്‍ഗ്രസ് ചതിയന്മാരുടെ പാര്‍ട്ടി, കെ മുരളീധരന്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന് എ കെ ബാലന്‍

കെ മുരളീധരന്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. കോണ്‍ഗ്രസിലെ എടുക്കാത്ത കാശല്ല താനെന്ന് മുരളീധരന്‍ തെളിയിക്കണം. മുരളീധരന്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കണം. കോണ്‍ഗ്രസ് ചതിയന്മാരുടെ പാര്‍ട്ടിയാണെന്ന് കെ കരുണാകരന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മകനും അതേ അനുഭവമാണ് വന്നിരിക്കുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് എടുക്കണമെന്നാണ് ബഹുമാനപ്പെട്ട മുരളീധരനോട് അഭ്യര്‍ത്ഥിക്കാനുള്ളത്. കോണ്‍ഗ്രസിലെ എടുക്കാത്ത കാശല്ല താനെന്ന് ഒരു ഘട്ടത്തില്‍ ഡിഐസി വഴി അദ്ദേഹം തെളിയിച്ചതാണ്. പക്ഷെ ഏതാണ്ട്…

Read More

കോൺഗ്രസ് വിട്ട് എങ്ങോട്ടുമില്ല; വയനാട് പോകും, പാലക്കാടും ചേലക്കരയും തീരുമാനിച്ചില്ലെന്ന് കെ മുരളീധരൻ

ബിജെപിയിലേക്ക് ക്ഷണിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവന തള്ളി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കോൺഗ്രസ് വിട്ട് ഒരു പാർട്ടിയിലേക്കുമില്ല. പാർട്ടി അവഗണിച്ചാൽ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച് വീട്ടിലിരിക്കുമെന്ന് മുരളീധരൻ പറഞ്ഞു. ഒരിക്കലും ബിജെപിയിലേക്ക് പോകില്ല. കെ സുരേന്ദ്രന്റെ പ്രസ്താവന തമാശയെന്നും കെ മുരളീധരൻ പറഞ്ഞു. ആട്ടും തുപ്പും ചവിട്ടുമേറ്റ് അടിമയെപ്പോലെ കോൺഗ്രസിൽ കിടക്കാതെ ബിജെപിയിലേക്ക വരാനായിരുന്നു കെ സുരേന്ദ്രൻ ക്ഷണിച്ചത്. പത്മജ ബിജെപിയിലാണ് അതുകൊണ്ട് അവർക്ക് എന്തും പറയാം. ഞാൻ കോൺഗ്രസിലാണ്. എന്റെ…

Read More

നേതൃത്വത്തിന്റെ വീഴ്ചകൾ പറയേണ്ടത് പാർട്ടി പോർമുഖത്ത് നിൽക്കുമ്പോഴല്ല; പാലക്കാട് ബിജെപി മൂന്നാമതാകാനും സാധ്യതയെന്ന് മുരളീധരൻ

പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടിൽ അല്ല നോട്ടിലാണ് താത്പര്യമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പറഞ്ഞു. പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകാനും സാധ്യത ഉണ്ടെന്നാണ് ബിജെപി പാർട്ടിക്കാർ തന്നെ പറയുന്നത്. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന്റെ റോഡ് ഷോയിലെ ജന പങ്കാളിത്തം വോട്ടായി മാറില്ലെന്ന് പറഞ്ഞ അദ്ദേഹം നേതൃത്വത്തിന്റെ വീഴ്ചകൾ പറയേണ്ടത് പാർട്ടി പോർമുഖത്ത് നിൽക്കുമ്പോഴല്ലെന്നും പറഞ്ഞു. വിഡി സതീശന്റെ ശൈലിക്കെതിരായ വിമർശനത്തോടായിരുന്നു ഈ നിലയിൽ കെ.മുരളീധരൻ പ്രതികരിച്ചത്. പാർട്ടിയിൽ നേതൃസ്ഥാനത്ത് തലമുറ മാറുമ്പോൾ ശൈലിയും മാറും….

Read More