
ഗൾഫ് നാടുകളിൽ നീറ്റ് സെന്ററുകൾ നിലനിർത്തണം; ആവശ്യം ഉന്നയിച്ച് സൗദി കെ.എം.സി.സി
ഇന്ത്യക്ക് പുറത്ത് അനുവദിച്ചിരുന്ന നീറ്റ് സെൻററുകൾ ഇത്തവണ ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്നും കഴിഞ്ഞ വർഷം അനുവദിച്ചത് പോലെ ഇക്കൊല്ലവും സൗദി ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിലും മറ്റും സെൻററുകൾ നിലനിർത്തണമെന്നും കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ, നാഷനൽ ടെസ്റ്റിങ് ഏജൻസി എന്നിവർക്ക് കെ.എം.സി.സി അടിയന്തര സന്ദേശമയച്ചതായി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, ട്രഷറർ അഹമ്മദ് പാളയാട്ട് എന്നിവർ അറിയിച്ചു. ഗൾഫ് നാടുകളിൽ കഴിയുന്ന സാധാരണക്കാരായ പ്രവാസികളുടെ മക്കൾക്ക് നീറ്റ്…