
ഡൽഹി മദ്യനയ അഴിമതി കേസ് ; കെ. കവിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ജാമ്യാപേക്ഷ തള്ളി. ഡൽഹി റോസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇ.ഡിയും സി.ബി.ഐയും എടുത്ത കേസുകളിലാണ് കവിത ജാമ്യം തേടി കോടതിയെ സമീപിച്ചത്. നിലവിൽ നാളെ വരെ കവിത ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കവിത ഉൾപ്പെട്ട സൗത്ത് ഗ്രൂപ്പ് ആം ആദ്മി പാർട്ടിക്ക് 100 കോടി കോഴ നൽകിയെന്നാണ് ഇ.ഡി ആരോപണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ താരപ്രചാരകരിൽ ഒരാളാണ് താനെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു കവിത വാദം. എന്നാൽ…