
‘റവന്യു വകുപ്പ് എന്നെ ഏൽപ്പിക്ക്, ഞാൻ ശരിയാക്കിത്തരാം’; ശിവരാമന് മറുപടിയുമായി എം എം മണി
ഇടുക്കിയിലെ കയ്യേറ്റങ്ങൾ സംബന്ധിച്ച് തനിക്കെതിരെ പരാമർശം നടത്തിയ സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് മറുപടിയുമായി സിപിഐഎം നേതാവും മുൻ മന്ത്രിയുമായ എം എം മണി. ‘ബന്ധപെട്ടവരോട് പറഞ്ഞ് ശിവരാമൻ, റവന്യു വകുപ്പ് എന്നെ ഏൽപ്പിക്ക്, ഞാൻ ശരിയാക്കി തരാം’ എന്നാണ് എം എം മണിയുടെ മറുപടി. ഇതിനോട് ശിവരാമന്റെ മറുപടി ആവശ്യപ്പെടുന്നില്ല, അയാൾക്ക് എന്ത് സൂക്കേടാണെന്നും അറിയില്ലെന്നും എം എം മണി ഫേസ്ബുക്കിൽ കുറിച്ചു. മൂന്നാർ ദൗത്യവുമായി ബന്ധപെട്ട വിഷയത്തിൽ കെ…