
ഗവർണർ സംസ്ഥാന മന്ത്രിസഭയെ നോക്കുകുത്തിയാക്കി തോന്നിയപോലെ പ്രവർത്തിക്കുന്നു; കെ കെ ശൈലജ എം എൽ എ
ഗവർണർ സംസ്ഥാന മന്ത്രിസഭയെ നോക്കുകുത്തിയാക്കി തോന്നിയപോലെ പ്രവർത്തിക്കുകയാണെന്ന് വിമർശിച്ച് കെ.കെ. ശൈലജ എം എൽ എ. മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് സർക്കാറിനെ സഹായിക്കാനുള്ളതാണ് ഗവർണർ പദവിയെന്നും മന്ത്രിസഭയുടെ ഉപദേശം ഇല്ലാതെ ഒരു തീരുമാനവും ഗവർണർ എടുക്കാൻ പാടില്ലെന്നും എം എൽ എ പറഞ്ഞു. ഗവർണർ ഫയലുകളിൽ അടയിരിക്കുന്ന സാഹചര്യം ഉണ്ടായി. ക്ഷമയുടെ നെല്ലിപ്പലക കണ്ടതിനു ശേഷമാണ് മുഖ്യമന്ത്രിക്ക് ഗവർണർക്കെതിരെ പ്രതികരിക്കേണ്ടി വന്നത്. ഗവർണർ ജനകീയനായി ആളുകൾക്കിടയിലൂടെ ഇറങ്ങി നടക്കേണ്ട ആളല്ല. ഗവർണറെ ആക്രമിച്ച് ഓടിക്കാൻ ഉള്ളതായിരുന്നില്ല എസ്.എഫ്.ഐയുടെ പ്രതിഷേധം….