
‘മൈ ലൈഫ് ആസ് എ കോമ്രേഡ്’; കെ.കെ. ശൈലജയുടെ ആത്മകഥ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
സി.പി.ഐ.എം. കേന്ദ്രകമ്മിറ്റിയംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ എം.എൽ.എ.യുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ (ഒരു സഖാവെന്നനിലയിൽ എന്റെ ജീവിതം) മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കേരളത്തിൽ രൂപപ്പെട്ട സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തിൽ കൂടി വേണം പുസ്തകത്തെ വിലയിരുത്താനെന്ന് പുസ്തകം പ്രകാശനം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പൂക്കൾ വിതറിയതല്ല കമ്മ്യൂണിസ്റ്റിന്റെ പാത. കെ കെ ഷൈലജയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചാണ് മന്ത്രി സ്ഥാനം നൽകിയത്. ആ വിശ്വാസം പൂർണ്ണമായും ഷൈലജ കാത്തു.കൊവിഡിനെ ഒരു…