
ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്നത് നേരത്തെ സംശയിക്കുന്ന കാര്യങ്ങൾ: കെ കെ ശൈലജ
ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് കെ കെ ശൈലജ എംഎൽഎ. നേരത്തെ സംശയിക്കുന്ന കാര്യങ്ങളാണ് റിപ്പോർട്ടിലൂടെ പുറത്തുവന്നത്. സിനിമാ മേഖലയിൽ മാത്രമല്ല ഇത്തരം ചൂഷണങ്ങൾ പല തൊഴിലിടങ്ങളിലും സ്ത്രീകൾ ചൂഷണം നേരിടുന്നു. സിനിമ മേഖല ശുദ്ധീകരിക്കാൻ സിനിമയിൽ തന്നെയുള്ളവർ മുൻകയ്യെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അരാജകത്വം ഇല്ലാതാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കും. പരാതി ലഭിച്ചാൽ സർക്കാർ നിയമനടപടി സ്വീകരിക്കും. രഹസ്യമൊഴിയിൽ പറയുന്ന പേരുകൾ പുറത്ത് വിടാമോ എന്ന്…