
കെഎസ്‌യു പുനസംഘടനയിൽ അതൃപ്തി; വിടി ബൽറാമും കെ ജയന്തും രാജിവെച്ചു
കോൺഗ്രസ് അനുകൂല വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവിന്റെ പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ തർക്കത്തെ തുടർന്ന് വിടി ബൽറാമും കെ ജയന്തും കെഎസ്‌യുവിന്റെ സംസ്ഥാന ചുമതലകളിൽ നിന്നും ഒഴിഞ്ഞു. സംസ്ഥാന നേതൃത്വം പുനസംഘടിപ്പിച്ചതിന് പിന്നാലെയാണ് നടപടി. സ്ഥാനം ഒഴിയുന്ന കാര്യം കെപിസിസി അധ്യക്ഷൻ കെ സുധാകരനെ രണ്ടുപേരും അറിയിച്ചു. കെഎസ്‌യു സംസ്ഥാന നേതൃത്വം പുനസംഘടിപ്പിക്കുന്നതിനായി നേരത്തേയുണ്ടായിരുന്ന മാനദണ്ഡം മാറ്റി ജംബോ പട്ടിക തയ്യാറാക്കിയതിൽ നേതാക്കൾക്ക് അതൃപ്തിയുണ്ട്. ഇത് കൂടാതെ 25 അംഗ പട്ടിക മതി സംസ്ഥാന കെഎസ്‌യുവിനെന്ന് നിർബന്ധം പിടിച്ച…