
‘ആ നാദബ്രഹ്‌മത്തിന് എന്നും യുവത്വമാണ്’; യേശുദാസിന് ആശംസകളറിയിച്ച് മോഹൻലാൽ, വീഡിയോ
സംഗീത ലോകത്തെ ലെജൻഡായ കെ ജെ യേശുദാസിന് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ. സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെയാണ് മോഹൻലാൽ ആശംസകളറിയിച്ചത്. യേശുദാസിന്റെ ശബ്ദത്തിൽ ചില ഗാനങ്ങളിലൂടെ തന്റെ സിനിമകളിൽ ചുണ്ടനക്കി പാടാനായി എന്നതാണ് സിനിമ ജീവിതത്തിലെ തന്റെ സുകൃതങ്ങളിലൊന്നായി കരുതുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ഗ്രീഷ്മത്തിലും വസന്തത്തിലും വേനലിലും വർഷത്തിലും ശിശിരത്തിലും ഹേമന്തത്തിലും മലായളി കേൾക്കുന്ന ശബ്ദം ഒന്നേയുള്ളു, അത് ഗാന ഗന്ധർവ്വൻ കെ ജെ യേശുദാസിന്റേതാണ്. നമ്മുടെ പ്രിയപ്പെട്ട ദാസേട്ടൻ, നമ്മളൊക്കെ ജനിച്ച് വളർന്നതു മുതൽ കേട്ടുപാടിയ ശബ്ദം….