സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു
പ്രശസ്‌ത സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു. തിങ്കളാഴ്‌ച പുലർച്ചെ 2.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു. തൃശൂർ ജില്ലയിലെ നെല്ലിക്കുന്നിൽ 1946 ജൂൺ 14നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 200 ഓളം ചിത്രങ്ങളിൽ സംഗീത സംവിധാനം നിർവഹിച്ചു.വിവിധ സംഗീത സംവിധായകർക്കായി 500ലധികം ചിത്രങ്ങളിൽ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.1975ൽ പുറത്തിറങ്ങിയ “ലൗ ലെറ്റർ” എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്. ഏറെ ഹിറ്റായ ‘എൻ സ്വരം പൂവിടും ഗാനമേ’ എന്ന ഗാനമടക്കം അദ്ദേഹം ചിട്ടപ്പെടുത്തി. കീബോർഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ…