അഡീ.ചീഫ് സെക്രട്ടറിക്കും കെ.ഗോപാലകൃഷ്ണൻ ഐഎസിനും എതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എൻ.പ്രശാന്ത് ഐഎഎസ്

അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനും കെ ഗോപാലകൃഷ്ണൻ ഐ എ എസിനുമെതിരെ രൂക്ഷ വിമർശനവുമായി എൻ പ്രശാന്ത് ഐ എ എസ്. രണ്ട് ഉദ്യോഗസ്ഥരും തന്നെ കുടുക്കാൻ വ്യാജ ഫയൽ ഉണ്ടാക്കിയെന്നാണ് ആരോപണം. തെളിവായി ഇ ഓഫീസ് ലോഗ് രേഖകളും പ്രശാന്ത് ഫേസ്ബുക്കിൽ പങ്കുവെച്ചു. ഈ-ഓഫീസിലെ പിഡിഎഫ് ഫയലിന്റെ ഏറ്റവും താഴെ ഡൗൺലോഡ്‌ ചെയ്ത വ്യക്തിയുടെ വിവരം കാണിക്കും. ഈ ഭാഗമാണ് പ്രശാന്ത് പങ്കുവെച്ചത്. കുറ്റാരോപണ മെമ്മോ കൈപ്പറ്റിയതിനു ശേഷമാണ് എൻ.പ്രശാന്ത് വീണ്ടും വിമർശനം ഉന്നയിച്ചിരിക്കുന്നത്.   

Read More

വിഭാഗീയത സൃഷ്ടിച്ചു , ഐക്യദാൃഢ്യം തകർത്തു ; കെ.ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ കുറ്റാരോപണ മെമ്മോ

മല്ലു ഹിന്ദു ഓഫീസേർസ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ സസ്പെൻഷനിലുള്ള ഐ.എ.എസ് ഓഫീസർ കെ ഗോപാലകൃഷ്ണന് കുറ്റാരോപണ മെമ്മോ നൽകി. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ഗുരുതര കുറ്റങ്ങൾ ആരോപിച്ച് മെമ്മോ നൽകിയത്. സംസ്ഥാനത്തെ ഐ എ എസ് ഓഫീസർമാർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചു, അനൈക്യത്തിന്റെ വിത്തുകൾ പാകി, ഓൾ ഇന്ത്യ സർവീസ് കേഡറുകൾ തമ്മിലുള്ള ഐക്യദാർഢ്യം തകർക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് മെമ്മോയിൽ ആരോപിക്കുന്നത്. മെമ്മോയ്ക്ക് 30 ദിവസത്തിൽ കെ ഗോപാല‌കൃ‌ഷ്‌ണൻ മറുപടി നൽകണം. ഗോപാലകൃഷ്‌ണൻ്റെ പ്രവർത്തികൾ…

Read More

‘സമൂഹത്തിൽ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചു’ ; കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ ഡിജിപിക്ക് പരാതി

വ്യവസായ വകുപ്പ് ഡയറക്ട‌റായിരുന്ന കെ ഗോപാലകൃഷ്‌ണൻ ഐഎഎസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ആണ് പരാതി നൽകിയത്. സമൂഹത്തിൽ മതസ്‌പർധയുണ്ടാക്കാൻ ശ്രമിച്ചതിൽ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. സർവീസ് ചട്ടം ലംഘിച്ചെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഉൾപ്പെടെ പരാമർശിച്ചാണ് പരാതി. മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഗോപാലകൃഷ്ണൻ്റെ പരാതിയിലാണ് അന്വേഷണം നടത്തിയത്. ഫോൺ ഹാക്ക് ചെയ്തതിൽ…

Read More

ഐഎഎസ് തലപ്പത്ത് വീണ്ടും പോര് ; കെ.ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ കുറിപ്പുമായി പ്രശാന്ത് ഐഎഎസ്

ഐഎഎസ് തലപ്പത്തെ ചേരിപ്പോര് വ്യക്തമാക്കി പ്രശാന്ത് ഐഎഎസിന്റെ ഫേസ്ബുക്കിന്റെ കുറിപ്പ്. മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിൽ ഗോപാലകൃഷ്ണനെ സംശയ നിഴലിൽ നിർത്തിയാണ് കളക്ടർ ബ്രോയെന്ന പേരിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച പ്രശാന്ത് എൻ ഐഎഎസിന്റെ കുറിപ്പ്. സ്വയം കുസൃതി ഒപ്പിച്ചു പരാതി പെടുന്ന പ്രവണത ഐഎഎസുകാരിൽ കൂടി വരുന്നു എന്നാണ് പ്രശാന്ത് ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. എസ് സി എസ് ടി വകുപ്പിലെ തനിക്ക് എതിരായ വാർത്തക്ക് പിന്നിൽ അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് ആണെന്നും…

Read More

കെ.ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ നടപടിക്ക് സാധ്യത ; പൊലീസ് അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് സർക്കാരിന് കൈമാറും

വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണന്‍ മല്ലു ഹിന്ദു വാട്സ് അപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന വിവാദത്തില് പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് സർക്കാരിന് കൈമാറും. മൊബൈൽ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന കണ്ടെത്തലാണ് ഫോറൻസിക് പരിശോധനയിലും മെറ്റയുടെ റിപ്പോർട്ടിലുമുള്ളത്. പൊലീസ് റിപ്പോർട്ട് പരിശോധിച്ച ശേഷം ചീഫ് സെക്രട്ടറി ഗോപാലകൃഷ്ണനോട് വിശദീകരണം തേടും. ഇതിന് പിന്നാലെ ഗോപാലകൃഷ്ണനെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. അതേസമയം, മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് തന്റെ ഫോണ്‍ ഹാക്ക് ചെയ്താണെന്ന വ്യവസായ വകുപ്പ്…

Read More