സി.എച്ച് രാഷ്ട്രസേവാ പുരസ്‌കാരം കെ.സി വേണുഗോപാലിന്​

മുൻ മുഖ്യമന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ സി.എച്ച് രാഷ്ട്രസേവാ പുരസ്കാരത്തിന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി വേണുഗോപാലിനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. സി.പി ബാവ ഹാജി ചെയർമാനും എം.സി വടകര, സി.കെ സുബൈർ, ടി.ടി ഇസ്മായിൽ, പി.എ സൽമാൻ ഇബ്രാഹിം എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഒക്ടോബർ 26ന്…

Read More

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട്; ജെ.പി.സി അന്വേഷണം വേണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് സംബന്ധിച്ച് ജെ.പി.സി അന്വേഷണം വേണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സെബി ചെയര്‍പെഴ്‌സണനെതിരായ ഹിന്‍ഡന്‍ബെര്‍ഗിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും അതിന് തയാറാകുന്നില്ലെങ്കില്‍ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. ഹിന്‍ഡന്‍ബെര്‍ഗിന്റെ റിപ്പോര്‍ട്ട് രാജ്യത്തെ ഞെട്ടിക്കുന്നത്. ഓഹരിവിപണിയെ നിയന്ത്രിക്കുകയും അതിന് വിശ്വാസ്യത നല്‍കുകയും, തട്ടിപ്പുകളില്‍ നടപടി സ്വീകരിക്കുകയും ചെയ്യേണ്ട സെബി ചെയര്‍പെഴ്‌സണ് തന്നെ ഇത്തരം ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന…

Read More

മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിലെ ക്രോസ് വോട്ട്; കോൺഗ്രസ് എംഎൽഎമാർക്കെതിരെ നടപടി സ്വീകരിച്ചെന്ന് കെസി വേണുഗോപാൽ

മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത കോൺഗ്രസ് എംഎൽഎമാർക്കെതിരെ നടപടി സ്വീകരിച്ചെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുംബൈയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിന് ശേഷമായിരുന്നു കെ സി വേണു​ഗോപാലിന്റെ പ്രതികരണം. ബിജെപി ക്യാംപിലേക്ക് പോയ അശോക് ചവാനോട് അടുപ്പമുള്ളവർ ഉൾപ്പെടെ ഏഴുപേരാണ് ക്രോസ് വോട്ട് ചെയ്തതെന്നാണ് നിലവിലെ സൂചന. സംസ്ഥാനത്തിൻ്റെ ചുമതലയുള്ള രമേശ് ചെന്നിത്തല ഉൾപ്പെടെ മുതിർന്ന നേതാക്കൾ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു.

Read More

രാജ്യത്ത് വരാനിരിക്കുന്നത് കോണ്‍ഗ്രസിന്റെ നാളുകളാണെന്ന് കെ.സി വേണുഗോപാല്‍

രാജ്യത്ത് വരാനിരിക്കുന്നത് കോൺഗ്രസിന്റെ നാളുകളാണെന്നും കോൺഗ്രസിന്റെ മോശം കാലം കഴിഞ്ഞുവെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സുൽത്താൻബത്തേരി സപ്ത റിസോർട്ടിൽ നടക്കുന്ന കെ.പി.സി.സി. ക്യാമ്പ് എക്‌സിക്യൂട്ടീവ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസുകാരെല്ലാം നല്ലവരാണ്, പക്ഷേ തമ്മിലടി അവർ വിടുന്നില്ല എന്ന് പൊതുജനം പറയുന്ന സാഹചര്യത്തിലേക്ക് ഇനി മുന്നോട്ടുപോകാൻ കഴിയില്ല. കേരളത്തെ രക്ഷിക്കണം, 2026-ൽ യു.ഡി.എഫ്. സർക്കാർ, 2025-ൽ തദ്ദേശസ്ഥാപനങ്ങൾ പിടിച്ചടുക്കണം എന്ന ലക്ഷ്യത്തിനായാണ് ഇന്നിവിടെ കൂടിയതെന്നും വരാനിരിക്കുന്ന കോൺഗ്രസിന്റെ നല്ലനാളുകൾ കേരളത്തിലേക്കും വരുമെന്നും അദ്ദേഹം…

Read More

എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ; അടിയന്തരമായി ഇടപെടണമെന്ന് വ്യോമയാന മന്ത്രിയോട് കോണ്‍ഗ്രസ്

എയർ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി സംബന്ധിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്ത് അയച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകേണ്ടവരും ആഭ്യന്തര യാത്രക്കാരും പ്രതിസന്ധിയിലാണെന്നും പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 80 ലധികം വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് റദ്ദാക്കിയത്. ക്യാബിൻ ക്രൂ അംഗങ്ങളിൽ ഒരു വിഭാഗം കൂട്ട അവധി എടുത്തതിനെ തുടർന്നാണ് പ്രതിസന്ധിഉണ്ടായത്. 200ലധികം ക്യാബിൻ ക്രൂ…

Read More

‘രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിൽ മുഖ്യമന്ത്രി പേടിക്കേണ്ട’; വിമർശനത്തിന് മറുപടിയുമായി കെ.സി വേണുഗോപാൽ

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെസി വേണുഗോപാല്‍. യുഡിഎഫ് കല്‍പ്പറ്റ നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇന്നലത്തെ രാഹുലിന്‍റെ ജോഡോ യാത്ര റാലിയിലേക്ക് എല്ലാ പാര്‍ട്ടികളെയും വിളിച്ചിരുന്നുവെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പ്രഗത്മഭരായ എല്ലാവരും വന്നു. നമ്മുടെ കമ്മ്യൂണിസ്റ്റുകാരെയും വിളിച്ചിരുന്നു. വന്നില്ല. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് കൊണ്ട് വന്നില്ല. അവരുടെ ആശയ പാപ്പരത്വം ആണ് ആ തീരുമാനം. രാഹുൽ ഗാന്ധിക്ക് വയനാടിനോട് ആത്മബന്ധമുണ്ട്….

Read More

ആദ്യഘട്ട കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; തൃശൂരിൽ കെ മുരളീധരൻ, കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയുമായി കോൺഗ്രസ്. 39 സ്ഥാനാർഥികളെയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചത്. കേരളത്തിലെ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. കൂടാതെ ഛത്തീസ്ഗഢ് – 6, കർണാടക – 7, മേഘാലയ – രണ്ട്, തെലങ്കാന – നാല് എന്നിങ്ങനെയും ത്രിപുര, നാഗാലാൻഡ്, സിക്കിം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഓരോ സ്ഥാനാർഥിയും പട്ടികയിൽ ഇടംപിടിച്ചു. രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽനിന്ന് ജനവിധി തേടും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കും….

Read More

കർണാടക കോൺഗ്രസിന്റേത് അപക്വവും ലക്ഷ്യബോധവുമില്ലാത്ത നടപടിയെന്ന് ഇ പി ജയരാജൻ

കർണാടകയിൽ പുതിയ മന്ത്രിസഭ ചുമതലയേൽക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തത് ശരിയായ നടപടിയല്ലെന്ന് തുറന്നടിച്ച് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ. ഈ നിലപാടാണ് കോൺഗ്രസിനെങ്കിൽ കർണാടകയിൽ അധികനാൾ ഭരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കർണാടക കോൺഗ്രസിന്റേത് അപക്വവും ലക്ഷ്യബോധവുമില്ലാത്ത നടപടിയാണെന്നും ദേശീയ രാഷ്ട്രീയത്തെ ശരിയായി നിരീക്ഷിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി നേതാക്കളെയാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക്…

Read More

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നേക്കില്ല.

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നേക്കില്ല. ശശി തരൂരും മനീഷ് തിവാരിയും ഹൂഡയുമടക്കം പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് അറിയിച്ചു കഴിഞ്ഞു. വിമത ശബ്ദമുയർത്തിയവരും മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെ നാമനിർദേശത്തിന് സാധ്യതയേറി. പ്രിയങ്ക ഗാന്ധിയും പ്രവർത്തക സമിതിയിലുണ്ടാകും. സമിതിയംഗങ്ങളെ നാമനിർദേശം ചെയ്യാൻ കോൺഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തും. വേണ്ടിവന്നാൽ മത്സരം നടത്താൻ തയാറാണെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. നാമനിർദേശം ചെയ്യപ്പെടുന്നവരിൽ വനിത, ദലിത്, യുവ പ്രാതിനിധ്യം ഉറപ്പാക്കുമെന്നാണ് സൂചന.

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. തരൂർ ദേശീയ അധ്യക്ഷനായ പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവിൽ പങ്കെടുക്കുന്നതിൽ നിന്ന് ആദ്യം പിന്മാറാൻ കെ സുധാകരൻ ആലോചിച്ചിരുന്നെങ്കിലും വിവാദങ്ങൾ ഒഴിവാക്കാൻ ഓൺലൈനായി ഉദ്ഘാടന ചടങ്ങിലെത്തുകയായിരുന്നു. ……………………………………. രാഷ്ട്രീയത്തിൽ പ്രൊഫഷണലുകളുടെ ആവശ്യമുള്ള കാലമാണിതെന്ന് ശശി തരൂർ. ചുവപ്പ് നാട അഴിച്ച് നാടിനെ രക്ഷിക്കാൻ സമയമായി. ഇതിന് പ്രൊഫഷണൽ സമീപനം ആവശ്യമാണെന്നും അദ്ദഹം പറഞ്ഞു. ……………………………………. ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്ന എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രൽ…

Read More