നിർമലാ സീതാരാമനും ഹോട്ടലുടമയും തമ്മിലുള്ള സംഭാഷണ വീഡിയോ സോഷ്യൽമീഡിയയിൽ; മാപ്പ് ചോദിച്ച് അണ്ണാമലൈ

കോയമ്പത്തൂരിലെ ശ്രീ അന്നപൂർണ ഹോട്ടൽ ശൃംഖലയുടെ ഉടമയുമായി ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ ബിജെപി പ്രവർത്തകർ ഷെയർ ചെയ്തതിൽ മാപ്പ് ചോദിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ. വീഡിയോ പ്രവർത്തകർ അശ്രദ്ധമായി പങ്കുവെച്ചതിന് ക്ഷമ ചോദിക്കുന്നതായി അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു. വിഷയത്തിൽ താൻ വ്യവസായിയായ ശ്രീനിവാസനുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. ശ്രീനിവാസൻ തമിഴ്നാടിന്റെ ബിസിനസ്സ് സമൂഹത്തിന്റെ അഭിമാനമാണെന്നും വിവാദം അവസാനിപ്പിക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. ധനമന്ത്രി പങ്കെടുത്ത കോയമ്പത്തൂരിലെ ഒരു ബിസിനസ്…

Read More

അണ്ണാമലൈ കേന്ദ്രമന്ത്രി ആയേക്കുമെന്ന് സൂചന; ചായസത്കാരത്തിലേക്ക് ക്ഷണം

എൻ.ഡി.എ. സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് നടക്കാനിരിക്കെ ആരൊക്കെ കേന്ദ്രമന്ത്രിമാർ ആകും എന്ന സൂചനകൾ പുറത്ത്. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ മന്ത്രിയാകുമെന്നാണ് സൂചന. വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി നിയുക്ത മന്ത്രിമാർക്കായി നിയുക്തപ്രധാനമന്ത്രി നടത്തുന്ന ചാസൽക്കാരത്തിൽ പങ്കെടുക്കുന്നവരിൽ അണ്ണാമലൈയുടെ പേരും ഉണ്ടെന്നാണ് അറിയുന്നത്. മന്ത്രിമാരാകാൻ സാധ്യതയുള്ളവർക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിപ്പിപ്പ് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ബി.ജെ.പി. നേതാക്കളായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, അർജുൻ റാം മേഘ്വാൾ, സർബാനന്ദ സോനോവാൾ, പ്രൾഹാദ് ജോഷി, ശിവരാജ്…

Read More

‘ഹിന്ദി-വിരുദ്ധ വാദം കീറിയ ചെരുപ്പ്’ ; തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയുടെ ഹിന്ദി അനുകൂല പരാമർശം വിവാദത്തിൽ

തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ ഹിന്ദി അനുകൂല പ്രസംഗം വിവാദത്തിൽ. ഹിന്ദി-വിരുദ്ധ വാദം കീറിയ ചെരുപ്പ് എന്നായിരുന്നു അണ്ണാമലൈയുടെ പരാമർശം. 1980ലെ വിഷയങ്ങൾ വീണ്ടും ഉയർത്തുന്നുവെന്നും അണ്ണാമലൈ പ്രസംഗിച്ചിരുന്നു. എന്നാൽ ഈ പരാമർശങ്ങൾ വിവാദമാവുകയായിരുന്നു. ശ്രീപെരുംപത്തൂരിലെ പ്രചാരണയോഗത്തിലായിരുന്നു സംസ്ഥാന അധ്യക്ഷന്റെ പരാമർശം ഉണ്ടായത്. 1980-ൽ പറഞ്ഞതിനെക്കുറിച്ചാണ് ഇപ്പോഴും ചിലർ സംസാരിക്കുന്നതെന്ന് ശ്രീപെരമ്പത്തൂരിലെ ജനങ്ങൾ മനസ്സിലാക്കണം. ഹിന്ദി-സംസ്‌കൃതം, വടക്ക്-തെക്ക്, ഇതാണത്. അവർ ഇപ്പോഴും ഇത്രയും പഴകിയ, കീറിയ ചെരിപ്പുകൾ വലിച്ചെറിഞ്ഞിട്ടില്ല. ഇതാണ് ഡിഎംകെ.-അണ്ണാമലൈ പറഞ്ഞു. അതേസമയം,…

Read More

തമിഴ്നാട്ടിൽ അധികാരത്തിലെത്തിയാൽ മൂന്ന് വര്‍ഷത്തിനുള്ളിൽ മദ്യശാലകൾ അടച്ചുപൂട്ടും; കെ അണ്ണാമലൈ

തമിഴ്നാട്ടിൽ അധികാരത്തിലെത്തിയാൽ മൂന്ന് വര്‍ഷത്തിനുള്ളിൽ മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. സംസ്ഥാനത്തിന്‍റെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ ഡിഎംകെ സര്‍ക്കാരിന് കഴിയില്ലെന്നും രൂക്ഷ വിമര്‍ശനത്തോടെയാണ് കെ അണ്ണാമലൈയുടെ പരാമർശം. എന്‍ മണ്ണ് എന്‍ മക്കൾ എന്ന പ്രചാരണ പരിപാടിയിൽ വെള്ളിയാഴ്ചയാണ് ടാസ്മാക് ഔട്ട്ലെറ്റുകൾ പൂട്ടുമെന്ന് അണ്ണാമലൈ വിശദമാക്കിയത്. നിലവിലെ കടമെടുപ്പ് രീതി തുടരുകയാണെങ്കിൽ തമിഴ്നാട്ടിന്റെ കടം വലിയ രീതിയിൽ ഉയരുമെന്നും അണ്ണാമലൈ നിരീക്ഷിച്ചു. ഡിഎംകെ പ്രതിപക്ഷത്തിരുന്ന സമയത്ത് അയ്യായിരം രൂപ വീതം പൊങ്കൽ സമ്മാനം ആവശ്യപ്പെട്ട…

Read More