
കെ മുരളീധരനേക്കാൾ മികച്ച സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ: കെ അച്യുതൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയ ചർച്ച സജീവമാകുന്നതിനിടെ, യുഡിഎഫിന് കെ മുരളീധരനേക്കാൾ മികച്ച സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎല്‍എയുമായ കെ അച്യുതൻ. ചാനൽ ചർച്ചകളിലൂടെ രാഹുൽ ജനങ്ങൾക്കിടയിൽ ഏറെ പരിചിതനാണ്. ഇത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും കെ അച്യുതൻ പറഞ്ഞു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ കടുത്ത എതിർപ്പാണ് പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ ഉയര്‍ത്തന്നത്. രാഹുലിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സംസ്ഥാന നേതൃത്വത്തെ നേതാക്കൾ പ്രതിഷേധം അറിയിച്ചു. പാലക്കാട് സിപിഎം…