
റിമയുടേത് പോലെയായിരുന്നില്ല, വിവാഹത്തിന് മുമ്പേയും എനിക്കങ്ങനെ പ്രൊജക്ടുകളൊന്നും വന്നിട്ടില്ല; ജ്യോതിർമയി
സിനിമാ രംഗത്തേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നടി ജ്യോതിർമയി. അമൽ നീരദ് സംവിധാനം ചെയ്ത ബോഗെയ്ൻവില്ലയിൽ മികച്ച കഥാപാത്രമാണ് ജ്യോതിർമയിക്ക് ലഭിച്ചത്. ഇപ്പോഴിതാ സിനിമാ രംഗത്ത് നിന്നും മാറി നിന്ന കാലത്തെക്കുറിച്ചും തിരിച്ച് വരവിനെക്കുറിച്ചും സംസാരിക്കുകയാണ് ജ്യോതിർമയി. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. എന്നേക്കാൾ എന്റെ അമ്മയ്ക്കും അമലിനും ഞാൻ സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. നമ്മുടെ തന്നെ പ്രൊഡക്ഷൻ കമ്പനിയാണ്. മോനെ നോക്കാനുള്ള സൗകര്യവുമുണ്ട്. എനിക്ക് നോ പറയാനുള്ള ഒന്നും ഇതിൽ ഇല്ല. പതിമൂന്ന്…