ജ്യോതിക അന്ന് സോറി പറഞ്ഞു, നിർമാതാവിന് ഇപ്പോൾ സെറ്റിൽ റെസ്പെക്ട് എന്നത് കിട്ടാറില്ല; മേനക

അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത ശേഷമാണ് ഭർത്താവ് സുരേഷ് കുമാറിനൊപ്പം ചേർന്ന് സിനിമാ നിർമ്മാണത്തിൽ നടി മേനകയും സജീവമായി പ്രവർത്തിച്ച് തുടങ്ങിയത്. വിഷ്ണുലോകം, ആറാം തമ്പുരാൻ, കുബേരൻ, ശിവം, വെട്ടം, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകൾ സുരേഷ് കുമാറും മേനകയും ചേർന്ന് നിർമ്മിച്ചിട്ടുണ്ട്. അടുത്തിടെ റിലീസ് ചെയ്ത ടൊവിനോ തോമസ് സിനിമ വാശി നിർമ്മിച്ചതും മേനകയും സുരേഷ് കുമാറും ചേർന്നായിരുന്നു. എന്നാൽ ഇപ്പോൾ നിർമാതാവിന് സിനിമാ സെറ്റിൽ അതിന്റേതായ ബഹുമാനം കിട്ടാറില്ലെന്ന് പറയുകയാണ് മേനക. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിലാണ്…

Read More

’28-ാം വയസിൽ കുട്ടികളായി; ശേഷം ഞാൻ ഒരു താരത്തിനോ ഹീറോയ്‌ക്കോ ഒപ്പം അഭിനയിച്ചിട്ടില്ല എന്ന് തോന്നുന്നു’; ജ്യോതിക

ബോളിവുഡിലും സജീവമാകാനുള്ള ഒരുക്കത്തിലാണിപ്പോൾ നടി ജ്യോതിക. ഡബ്ബ കാർട്ടൽ എന്ന ജ്യോതികയുടെ ഹിന്ദി വെബ് സീരിസും ഇപ്പോൾ പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തമിഴ് സിനിമാ മേഖലയിൽ നടിമാർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറയുകയാണ് ജ്യോതിക. ഒരു പ്രായത്തിന് ശേഷം സ്ത്രീകള്‍ക്ക് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കില്ലെന്ന് നടി പറഞ്ഞു. ഡബ്ബ കാര്‍ട്ടലിന്റെ പ്രൊമോഷനോട് അനുബന്ധിച്ച് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജ്യോതിക. “തെന്നിന്ത്യയിൽ ഇത് വലിയൊരു ചോദ്യമാണ്. 28-ാം വയസില്‍ എനിക്ക് കുട്ടികളുണ്ടായി. അതിന് ശേഷം…

Read More

‘എനിക്ക് കിട്ടിയതിന്റെ 3 ഇരട്ടിയായിരുന്നു അന്ന് ജ്യോതികയുടെ പ്രതിഫലം’; സൂര്യ

തെന്നിന്ത്യയിലെ പ്രിയ താരജോഡിയാണ് തമിഴ് നടന്‍ സൂര്യയും ഭാര്യ ജ്യോതികയും. ഇരുവരും തമ്മിലുള്ള സ്‌നേഹവും പരസ്പര ബഹുമാനവുമെല്ലാം എല്ലാവര്‍ക്കും മാതൃകയാക്കാന്‍ കഴിയുന്നതാണ്. ഇക്കാര്യം ഊട്ടിയുറപ്പിക്കുകയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ സൂര്യ പറഞ്ഞ കാര്യങ്ങള്‍. ഒരു കാലത്ത് ജ്യോതിക വാങ്ങിയ പ്രതിഫലം തനിക്ക് ലഭിച്ചിരുന്നതിനേക്കാള്‍ മൂന്നിരട്ടിയാണെന്നാണ് സൂര്യ പറഞ്ഞത്. നായകനെന്ന് സ്വയം വിളിക്കാന്‍ തക്കനിലയിലേക്ക് താന്‍ വളരാന്‍ പിന്നേയും ഒരുപാട് സമയമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. 1999-ലെ പൂവെല്ലാം കേട്ടുപ്പാര്‍ എന്ന റൊമാന്റിക് ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ ഓര്‍മകളാണ് സൂര്യ…

Read More

ഓൺലൈനായും വോട്ട് ചെയ്യാൻ അവസരമില്ലേ എന്ന പരാമർശം; നടി ജ്യോതികയ്‌ക്കെതിരെ ട്രോൾ

വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടി ജ്യോതികയുടെ പരാമർശങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നു. തുഷാർ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ശ്രീകാന്ത് എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ജ്യോതിക. രാജ്കുമാർ റാവു നായകനായെത്തുന്ന ഈ ബോളിവുഡ് ചിത്രത്തിൽ ജ്യോതിക, അലായ എഫ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ജ്യോതിക നൽകിയ മറുപടിയാണ് വലിയ ചർച്ചയായി മാറിയിരിക്കുന്നത്. വോട്ട് ചെയ്ത് എല്ലാവർക്കും മുന്നിൽ മാതൃക സൃഷ്ടിച്ചുകൂടേ എന്നതായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. എല്ലാ വർഷവും…

Read More

രജനി സാർ ഹാപ്പി അല്ലായിരുന്നു; എൻറെ പ്രായമായിരുന്നു പ്രശ്‌നം: ജ്യോതിക

തെന്നിന്ത്യൻ സൂപ്പർ താരമാണ് ജ്യോതിക. സൂര്യയുമായുള്ള വിവാഹശേഷം അഭിനയലോകത്തുനിന്നു വിട്ടുനിന്നെങ്കിലും കാതൽ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പമുള്ള പ്രകടനം ആരാധകർ ഏറ്റെടുത്തു. തെന്നിന്ത്യയിലെ നിരവധി ഹിറ്റ് ചിത്രത്തിൻറെ ഭാഗമായിരുന്ന താരം വിവാഹശേഷം സിനിമ പൂർണമായും വിടുകയായിരുന്നു. എങ്കിലും ജ്യോതികയെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. തെന്നിന്ത്യൻ നായകനായ സൂര്യയുടെയും ജ്യോതികയുടെയും കുടുംബവിശേഷങ്ങൾ എന്നും ആരാധകർ ഏറ്റെടുത്തിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ ചന്ദ്രമുഖി എന്ന സിനിമയിലെ തൻറെ വരവിനെക്കുറിച്ചു ജ്യോതിക തുറന്നുപറഞ്ഞിരുന്നു. ജ്യോതികയുടെ വാക്കുകൾ ഇതാ ‘എൻറെ ആദ്യ ഹീറോ സൂര്യയായിരുന്നെങ്കിലും…

Read More

മമ്മൂട്ടി ചിത്രം ‘കാതൽ’ റിലീസിന് ഖത്തറിലും കുവൈത്തിലും വിലക്ക്; യുഎഇയിൽ പ്രദർശിപ്പിക്കും

ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘കാതൽ – ദ് കോർ’ റിലീസിന് ഖത്തറിലും കുവൈത്തിലും വിലക്കെന്ന് റിപോർട്ട്. ഈ രാജ്യങ്ങളിൽ ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഉള്ളടക്കമാണ് വിലക്കിന് കാരണം എന്നാണു സൂചന. സെൻസർ ബോർഡ് നിർദേശിക്കുന്ന മാറ്റങ്ങൾ വരുത്തി വിലക്ക് നീക്കാനുള്ള ശ്രമം നടത്തിവരുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, യുഎഇയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും ചിത്രം ഈ മാസം 23ന് തന്നെ റിലീസാകും. ഇതിനകം കാതലിൻറെ പ്രദർശന സമയം യുഎഇ വോക്‌സ്…

Read More

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’ ട്രെയിലർ എത്തി

മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന ‘കാതൽ ദി കോർ’ എന്ന ജിയോ ബേബി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കുടുംബ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രം നവംബർ 23-ന് ചിത്രം തിയേറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ സിനിമ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.  മമ്മൂട്ടിയോടൊപ്പം അഭിനയിച്ചുകൊണ്ട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം ‘കാതൽ ദി കോർ’ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ജ്യോതിക. 2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’…

Read More