ഇടതുമുന്നണിയുടെ പരസ്യം ഒരു രാഷ്ട്രീയ പാർട്ടി ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്; ആര്‍എസ്എസിന് ഭൂമി കൈമാറാനുള്ള തീരുമാനം സന്ദീപിന്‍റേതല്ല: കെ മുരളീധരന്‍

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ ന്യായീകരിച്ച് കെ മുരളീധരന്‍ രംഗത്ത്. ആര്‍എസ്എസിന് ഭൂമി വിട്ടു നല്‍കാനുള്ള സന്ദീപിന്‍റെ കുടുംബത്തിന്‍റെ മുന്‍ പ്രഖ്യാപനത്തിനെതിരെ വലിയ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മുരളീധരന്‍റെ ന്യായീകരണം. സന്ദീപ് വാര്യരുടെ ഭൂമി കൈമാറ്റം അമ്മ ജീവിച്ചിരുന്ന കാലത്തുള്ള കാര്യമാണ്.അദ്ദേഹമായിട്ട് എഴുതി കൊടുത്തതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസ് ഭൂമി ഏറ്റെടുത്തില്ലെങ്കില്‍ പൊതു നന്‍മക്കായി . ഭൂമി വിട്ടു നല്‍കുമെന്ന് സന്ദീപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. സന്ദീപ് വാര്യര്‍ക്കെതിരെ സുപ്രഭാതം,സിറാജ് പത്രങ്ങളില്‍ ഇടതുമുന്നണി…

Read More

‘അത് അക്രമമല്ല, മാതാപിതാക്കളുടെകരുതൽ’; ദുരഭിമാനക്കൊലയെ ന്യായീകരിച്ച് നടൻ; വിമർശനം

ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടൻ രഞ്ജിത്ത് രംഗത്ത്. ജാതീയമായ ദുരഭിമാനക്കൊല അക്രമമല്ലെന്നും കുട്ടികളോട് മാതാപിതാക്കൾക്കുള്ള കരുതലാണ് അതെന്നും നടൻ പറഞ്ഞു. പുതിയ ചത്രമായ ‘കവുണ്ടംപാളയം’ സേലത്തെ കരുപ്പൂരിലെ തിയേറ്ററിൽ റിലീസ് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെയാണ് ഭുരഭിമാനക്കൊലയെക്കുറിച്ച് നടൻ പ്രതികരിച്ചത്.’മക്കൾ പോകുന്നതിന്റെ വേദന മാതാപിതാക്കൾക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ അന്വേഷിക്കില്ലേ. കുട്ടികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന മാതാപിതാക്കൾ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. അവരോടുള്ള ഇവരുടെ…

Read More

‘അവർ രക്തസാക്ഷികള്‍ തന്നെ’; പാനൂരില്‍ പാര്‍ട്ടി സ്മാരകത്തെ ന്യായികരിച്ച് പി ജയരാജന്‍

പാനൂരില്‍ പാര്‍ട്ടി സ്മാരകം നിര്‍മ്മിച്ച സുബീഷും ഷൈജുവും രക്തസാക്ഷികള്‍ തന്നെയെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെയാണ്. ചരിത്ര സംഭവങ്ങളെ ആര്‍ക്കും നിഷേധിക്കാനാവില്ല. പാനൂര്‍ ചെറ്റക്കണ്ടിയില്‍ ജീവാര്‍പ്പണം നടത്തിയവര്‍ക്കായി അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത് തുടരുമെന്നും പി ജയരാജന്‍ ഫേസ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കി. ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട സുബീഷിനും ഷൈജുവിനും സ്മാരക മന്ദിരം ഒരുക്കിയത് വിവാദമായിരുന്നു. പിന്നാലെയാണ് പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റ് രക്തസാക്ഷികൾ രക്തസാക്ഷികൾ തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ആയിരക്കണക്കിന്…

Read More

വില വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ ആകില്ല; ന്യായീകരിച്ച് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിൽ

പൊതു വിപണിയിൽ നിന്ന് 35% വില കുറച്ചാണ് സപ്ലൈകോകളിൽ സാധനങ്ങൾ ലഭ്യമാക്കുന്നതെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനിൽ. സഭയോട് അനാദരവ് കാണിച്ചിട്ടില്ല. നിലവിലെ കണക്ക് പ്രകാരം തന്നെ 13 ഇനം സാധനങ്ങൾക്ക് പൊതു വിപണയിൽ ഉള്ളതിനേക്കാൾ 506 രൂപയോളം കുറവ് ഉണ്ടാകും. വില വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ ആകില്ല. സ്ഥാപനം തുറന്ന് വെച്ചിട്ട് ഒന്നും ഇല്ലാതെ ഇരിക്കുന്നതിനേക്കാൾ നല്ലത് അല്ലെ ചെറിയ വർധനവ് വരുത്തി നിലനിർത്തുന്നതെന്ന് മന്ത്രി ചോദിച്ചു. സർക്കാരിന്‍റെ  നയപരമായ തീരുമാനത്തിന്‍റെ  അടിസ്ഥാനത്തിലാണ് ഇതുവരെ വില വർധിപ്പിക്കാതിരുന്നത്. പൊതുവിപണിയിലെ…

Read More

‘മാന്യമല്ലാത്ത സമരം നടത്തിയാൽ അടി കിട്ടും’; സജി ചെറിയാൻ

മാന്യമല്ലാത്ത സമരം നടത്തിയാൽ അടി കിട്ടുമെന്ന് മന്ത്രി സജി ചെറിയാൻ. അടി കൊടുക്കാനാണ് പൊലീസുള്ളതെന്നും അദ്ദേഹം പറഞ്ഞു. കരിങ്കൊടി കാട്ടി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് കോൺഗ്രസിന്റ ശ്രമം. കെഎസ്‌യുക്കാരെ ബലിക്കല്ലിൽ വെക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ആലപ്പുഴയിൽ കെപിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം നടന്ന സംഭവത്തിലും മന്ത്രി പ്രതികരിച്ചു. എം ജെ ജോബിന്റെ വീട് ആക്രമിക്കേണ്ട ഒരു സാഹചര്യവുമില്ല. ഞങ്ങളെല്ലാം ആദരിക്കുന്ന മാന്യനായ വ്യക്തിയാണ് ജോബ്. വീട് ആക്രമിച്ചില്ലെന്നാണ് അന്വേഷിച്ചപ്പോൾ പ്രാദേശിക പാർട്ടി നേതൃത്വം…

Read More

നവകേരളസദസ്സിന് മന്ത്രിമാർക്ക് സഞ്ചരിക്കാൻ ഒരു കോടിയുടെ ബസ്; ട്രാഫിക് ജാം ഒഴിവാക്കാനാണെന്ന് ഗതാഗത മന്ത്രി

നവകരേള സദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാനായി ഒരു കോടിയുടെ ബസ്സ് ഒരുക്കുന്നത്  ട്രാഫിക് ജാം ഒഴിവാക്കാനാണെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. ബസ് അനുവദിക്കുന്നത് ആഡംബരമല്ലെന്ന് പറഞ്ഞ ഗതാഗത മന്ത്രി ആന്റണി രാജു ബസ് മോഡി പിടിപ്പിക്കുന്നുവെന്ന് വാർത്ത അടിസ്ഥാന രഹിതമാണെന്നും കൂട്ടിച്ചേർത്തു. 21 മന്ത്രിമാരും അവരുടെ എസ്‌കോർട്ടും കൂടി 75 വാഹനം ഉണ്ടാകും. ഈ തിരക്ക് ഒഴിവാക്കാനാകും ബസിനെന്നാണ് മന്ത്രിയുടെ പ്രതികരണം. സാമ്പത്തികമായ ലാഭം ബസിൽ യാത്ര ചെയ്യുന്നതാണ്. ബസ് ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി…

Read More

കേന്ദ്രകമ്മിറ്റി അംഗമായ ഞാൻ സെമിനാറിൽ പോകുന്നില്ലല്ലോ?; എ കെ ബാലൻ

ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ ഇപി ജയരാജൻ പങ്കെടുക്കാത്തതിനെ ന്യായീകരിച്ച് എകെബാലൻ. കേന്ദ്ര കമ്മിറ്റി അംഗമായ ഞാൻ പോകുന്നില്ലല്ലോ? സിപിഎം കൊണ്ട് വരുന്ന നല്ല തീരുമാനങ്ങളെ തോൽപ്പിക്കാനുള്ള വിവാദമാണിത്. ഇപിക്കില്ലാത്ത വേദന ബാക്കിയുള്ളവർക്ക് എന്തിനെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ സെമിനാറിന് പോകാത്തവർ ഉണ്ട്. പറയാൻ ഉള്ളതെല്ലാം എം.വി.ഗോവിന്ദൻ പറഞ്ഞിട്ടുണ്ട്. പാർട്ടി തീരുമാനിക്കുന്ന കാര്യങ്ങളിൽ ഞങൾ ആരെയും പ്രത്യേകം പ്രത്യേകം ക്ഷണിക്കേണ്ട. ഇപി ഒരിക്കലും അസംതൃപ്തി പറഞ്ഞിട്ടില്ല. സെമിനാറിൻറെ മഹിമ ഇല്ലാതാക്കാനുള്ള നീക്കമാണ് വിവാദം….

Read More