ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വിടുന്നതിന് ഒരാഴ്ച സ്റ്റേ ചെയ്തു

ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിട്ടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി ഒരാഴ്ച സ്റ്റേ ചെയ്തു. സിനിമ നിർമാതാവായ കൊച്ചി സ്വദേശി സജിമോൻ പാറയിൽ നൽകിയ ഹർജിയിലാണു ജസ്റ്റിസ് പി. എം. മനോജിന്റെ ഇടക്കാല ഉത്തരവ്. കമ്മിറ്റി റിപ്പോർട്ട് നൽകി 5 വർഷത്തിനു ശേഷം, റിപ്പോർട്ടിലെ വിവരങ്ങൾ സർക്കാർ ഇന്നു വൈകിട്ടു പുറത്തു വിടാനിരിക്കെയാണു കോടതിയുടെ സ്റ്റേ. എതിർകക്ഷികൾ സത്യവാങ്മൂലം നൽകണം.

Read More

‘ഭീഷണി’; ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഹൈക്കോടതിയിൽ ഹർജി

സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. നിർമാതാവ് സജിമോൻ പാറയിലാണ് ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോർട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. റിപ്പോർട്ട് പുറത്തു വരുന്നത് സിനിമ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാൻ കാരണമാകുമെന്ന് ഹർജിയിൽ പറയുന്നു. തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിടാതെ വെളിപ്പെടുത്തലുകൾ നടത്തിയവരുടെ ജീവന് പോലും അപകടമുണ്ടാക്കുന്നതാണ് റിപ്പോർട്ട് പുറത്തു വിടാനുള്ള തീരുമാനമെന്നും ഹർജിയില്‍ പറയുന്നുണ്ട്. തുടർ…

Read More

ആമയിഴഞ്ചാൽ അപകടത്തിൽ ഫയർഫോഴ്സ് ദൗത്യസംഘത്തെ അഭിനന്ദിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ആമയിഴഞ്ചാൽ അപകടത്തില്‍ ഫയർഫോഴ്സ് ദൗത്യസംഘത്തെ അഭിനന്ദിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ദുഷ്കരമായ സാഹചര്യത്തിലാണ് ഫയർഫോഴ്സ് സംഘം തെരച്ചിൽ നടത്തുന്നത്. സ്കൂബ സംഘത്തിന് കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് ദേവൻ രാമചന്ദ്രൻ നിര്‍ദ്ദേശിച്ചു. മാലിന്യം ഇങ്ങനെ കുമിഞ്ഞ് കൂടിയതിൽ പൊതുജനങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശുചീകരണ തൊഴിലാളിയെ വേഗത്തിൽ കണ്ടെത്താൻ ശ്രമം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അറിയിച്ച ദേവൻ രാമചന്ദ്രൻ, ഫയർഫോഴ്സ് മേധാവിയെ ഫോണിൽ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം, ജോയിക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇതുവരെയും പ്രതീക്ഷാവഹമായ ഒരു…

Read More

വ്യക്തിഗത ഉപയോഗത്തിന് കഞ്ചാവ് കൈവശം വെക്കുന്നത് കുറ്റകരമല്ലാതാക്കി മാറ്റി ബ്രസീൽ സുപ്രീംകോടതി

വ്യക്തിഗത ഉപയോഗത്തിന് കഞ്ചാവ് കൈവശം വെക്കുന്നത് ബ്രസീൽ സുപ്രീംകോടതി കുറ്റകരമല്ലാതാക്കി മാറ്റി. ഇതോടെ കഞ്ചാവിന്റെ വ്യക്തിഗത ഉപയോഗം അനുവദിക്കുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ നിരയിലേക്ക് ബ്രസീലും കടന്നിരിക്കുകയാണ്. 11 അംഗ സുപ്രീംകോടതിയിലെ ഭൂരിപക്ഷം ജഡ്ജിമാരും തീരുമാനത്തെ അനുകൂലിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2015 മുതൽ തന്നെ ഇതിനുള്ള ചർച്ചകൾ ബ്രസീലിൽ നടന്നു വരികയായിരുന്നു. എന്നാൽ എത്രത്തോളം കഞ്ചാവ് കൈവശവെക്കാമെന്നതിൽ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉത്തരവുകളൊന്നും തന്നെ പുറത്ത് വന്നിട്ടില്ല. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കഞ്ചാവ് വിൽക്കുന്നത് നിയമവിരുദ്ധമായി…

Read More

ഈഴവർക്ക് ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ല; തെരഞ്ഞെടുപ്പിൽ കണ്ടത് അതിന്‍റെ തിരിച്ചടി: വെള്ളാപ്പള്ളി

തെരെഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനെതിരെ വെള്ളാപ്പള്ളി നടേശന്‍.പിന്നോക്ക വിഭാഗങ്ങൾക്ക് സർക്കാരിൽ നിന്നും ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ല. അതിന്‍റെ തിരിച്ചടിയാണ് തെരെഞ്ഞെടുപ്പിൽ കിട്ടിയത്. ഇന്നലെകളിൽ ഇടതുപക്ഷത്തെ സഹായിച്ച ഈഴവർ ഇപ്പോൾ മാറി ചിന്തിച്ചു. ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലീംങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷ ചിന്തയെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീംങ്ങൾക്ക് ചോദിക്കുന്നതെല്ലാം നൽകി.ഈഴവർക്ക് ചോദിക്കുന്നത് ഒന്നും തരുന്നില്ല.കോഴിക്കോടും മലപ്പുറത്തും നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവർ വൈകുന്നേരം ആവുമ്പോഴേക്കും കാര്യം സാധിച്ച് മടങ്ങുന്നു. ഈഴവർക്ക് നീതി കിട്ടുന്നില്ല. ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർ വന്നാൽ അവർക്ക്…

Read More

5-ാം ക്ലാസിൽ കിട്ടിയ അടിയുടെ ആഘാതം ഇന്നും അനുഭവിക്കുന്നു; അനുഭവം പറഞ്ഞ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്ര‍ചൂഡ്

കുട്ടികളെ അച്ചടക്കം പഠിപ്പിക്കാൻ എന്ന പേരിൽ അവർക്ക് കൊടുക്കുന്ന ശാരീരിക ശിക്ഷാ നടപടികൾ അവരോട് ചെയ്യുന്ന ക്രൂരതയാണെന്ന് ഇപ്പോൾ സമൂഹവും അധ്യാപകരുമൊക്കെ തിരിച്ചറി‌ഞ്ഞിട്ടുണ്ടെങ്കിലും അൽപകാലം മുമ്പ് വരെ സ്കൂളുകളിൽ നിന്ന് പഠിച്ചിറങ്ങിയവർക്ക് ക്രൂരമായ അടിയും നുള്ളുമൊന്നും അത്ര അപരിചിതമായ കാര്യങ്ങളല്ല. കാലങ്ങൾ എത്ര കഴിഞ്ഞാലും അത്തരം ശിക്ഷകൾ വേദനയായി വ്യക്തികളുടെ മനസിൽ പതിഞ്ഞുതന്നെ കിടക്കും. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കിട്ടിയ അടിയുടെ വേദന ഇപ്പോഴും മനസിലുണ്ടെന്ന് തുറന്നു പറ‌ഞ്ഞിരിക്കുകയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്ര‍ചൂഡ്….

Read More

സിദ്ധാർത്ഥിന്റെ മരണം സിബിഐ അന്വേഷിക്കണം: ജസ്റ്റിസ് കെമാൽപാഷ

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് തൂങ്ങിമരിച്ചെന്ന വിശദീകരണം വിശ്വസനീയമല്ലെന്ന് ജസ്റ്റിസ് കെമാൽപാഷയുടെ നിരീക്ഷണം. സി.ബി.ഐ അന്വേഷിച്ചാലേ സംഭവിച്ചതെന്തെന്ന് വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെയും പ്രതിപക്ഷത്തിന്റെയും ആവശ്യത്തിന് കരുത്താകുകയാണ് ജസ്റ്റിസ് കെമാൽ പാഷയുടെനിരീക്ഷണം. സാക്ഷിമൊഴി ചോരാതെ പ്രതികൾക്ക് കുരുക്കിടാൻ സി.ബി.ഐയ്‌ക്കേ കഴിയൂ. മൂന്നുദിവസം മർദ്ദനമേൽക്കുകയും ജലപാനം പോലും കഴിക്കാതിരിക്കുകയും ചെയ്തയാൾ തൂങ്ങിമരിക്കുകയെന്നത് അസാദ്ധ്യമാണ്. ആദ്യം അന്വേഷിച്ച എസ്.എച്ച്.ഒ സംഭവം ഗൗരവമായെടുത്തില്ല. ഡിവൈ.എസ്.പി ഏറ്റെടുത്ത ശേഷമാണ് എന്തെങ്കിലും അന്വേഷിച്ചത്. പൊലീസിനെ രാഷ്ട്രീയനേതൃത്വം തടയുകയാണ്….

Read More

പൂർണ നീതി ആയിട്ടില്ല, പോരാട്ടം തുടരും ; ഹർഷിന

പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. കുന്നമംഗലം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 300 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 40 രേഖകളും 60 സാക്ഷികളും കുറ്റപത്രത്തിൽ ഉണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസർ തളിപ്പറമ്പ് സൗപർണികയിൽ ഡോ. സി.കെ.രമേശൻ (42), സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം.ഷഹന (32), മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ…

Read More

വണ്ടിപ്പെരിയാർ പോക്സോ കേസ്; സർക്കാർ നൽകുന്ന അപ്പീലിൽ പെൺകുട്ടിയുടെ കുടുംബവും കക്ഷി ചേരും

ഇടുക്കി വണ്ടിപ്പെരിയാർ പോക്സോ കേസില്‍ പ്രതിയെ വെറുതെ വിട്ട കോടതി വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. സർക്കാർ നൽകുന്ന അപ്പീലിൽ കക്ഷി ചേരുന്നതിനൊപ്പം പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും നൽകും. സാക്ഷിമൊഴികളും വിധിപ്പകർപ്പും മറ്റ് തെളിവുകളും വിശകലനം ചെയ്ത് അടുത്ത ദിവസം തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് നീക്കം. വിധി റദ്ദ് ചെയ്യണമെന്നും പട്ടികജാതി,പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തണമെന്ന ആവശ്യം…

Read More

ജസ്റ്റിസ് എസ്‌വി ഭട്ടി കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് എസ്‌വി ഭട്ടിയെ കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചു. രാഷ്ട്രപതിയാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് സാധുത നൽകിയത്. സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് എസ്‌വി ഭട്ടിയെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് ശുപാർശ ചെയ്തത്. എന്നാൽ നിയമനം ആക്ടിങ് ചീഫ് ജസ്റ്റിസായാണ് നൽകിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ചീറ്റൂർ സ്വദേശിയാണ് ജസ്റ്റിസ് എസ്‌വി ഭട്ടി. 2019 മുതൽ കേരളാ ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിക്കുകയാണ്. ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മണികുമാർ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ജസ്റ്റിസ് ഭട്ടിയുടെ നിയമനം. 

Read More