ജസ്റ്റിസ് ശേഖർ കുമാർ യാദവിൻ്റെ വിവാദ പരാമർശം ; അലഹബാദ് ഹൈക്കോടതിയോട് വിശദീകരണം തേടി സുപ്രീംകോടതി

വിശ്വ ഹിന്ദു പരിഷത് സമ്മേളനത്തിൽ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ് നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശങ്ങളിൽ സുപ്രിംകോടതി വിശദാംശങ്ങൾ തേടി. അലഹബാദ് ഹൈക്കോടതിയോടാണ് വിശദാംശങ്ങൾ തേടിയത്. പ്രസംഗത്തിന്റെ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കോടതി ഇടപെടൽ. ഡിംസബർ എട്ടിന് സംഘ്പരിവാർ സംഘടനയായ വിഎച്ച്പി ഏക സിവിൽകോഡ് സംബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് എസ്.കെ യാദവ് വിവാദ പരാമർശങ്ങൾ നടത്തിയത്. ഭൂരിപക്ഷത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇന്ത്യ മുന്നോട്ട് പോവുക എന്നായിരുന്നു ജഡ്ജി പറഞ്ഞത്. ”ഇത് ഹിന്ദുസ്ഥാനാണെന്ന് പറയാൻ…

Read More