മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ല: ജസ്റ്റിസ് മണികുമാര്‍

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് മണികുമാർ. വ്യക്തിപരമായ അസൗകര്യങ്ങളാൽ പദവി ഏറ്റെടുക്കാനാകില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. മണികുമാറിന്റെ നിയമനത്തിന് ഗവർണർ അംഗീകാരം നൽകിയതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്. രാജ്ഭവനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനുമാണ് ഇതുസംബന്ധിച്ച സന്ദേശം കൈമാറിയത്. മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായിട്ടുള്ള മണികുമാറിന്റെ നിയമനത്തിന് കഴിഞ്ഞ ദിവസമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകിയത്. കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസാണ് തമിഴ്നാട് സ്വദേശിയായ ജസ്റ്റിസ് എസ് മണികുമാർ. കഴിഞ്ഞവർഷം ഏപ്രിൽ…

Read More