
വനിതാ ഡോക്ടറുടെ കൊലപാതകം; മമതയുടെ രാജി ആവശ്യപ്പെട്ട് കൊൽക്കത്തയിൽ പ്രതിഷേധ മാർച്ച്
കൊൽക്കത്ത ആർ.ജി.കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറുടെ മരണത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ ഇന്ന് വൻ പ്രതിഷേധ റാലി നടക്കും. ‘നഭന്ന അഭിജാൻ’ (സെക്രട്ടേറിയറ്റ് മാർച്ച്) എന്ന പേരിട്ടിരിക്കുന്ന പ്രതിഷേധ മാർച്ചിനെ തുടർന്ന് കൊൽക്കത്ത നഗരം വൻ സുരക്ഷാ വലയത്തിലാണ്. ത്രിതല സുരക്ഷയ്ക്കായി 6,000 പൊലീസുകാരെയാണ് മമതാ സർക്കാർ നിയോഗിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസടക്കം സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റിലേക്ക് എത്തുന്നതിന് മുൻപ് പ്രതിഷേധ മാർച്ച് തടയാനാണ് കൊൽക്കത്ത പൊലീസിന്റെ നീക്കം. മാർച്ചിനിടെ അക്രമം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഓഗസ്റ്റ്…