അന്യഗ്രഹ ജീവന്‍ തേടി നാസ യൂറോപ്പയിലേക്ക്; ക്ലിപ്പര്‍ പേടകത്തിന്റെ വിക്ഷേപണം ഒക്ടോബറില്‍

അന്യഗ്രഹ ജീവന്‍ തേടി പുറപ്പെടാൻ ഒരുങ്ങുകയാണ് നാസ. ഇക്കഴിഞ്ഞ ​ദിവസമാണ് നാസ പുതിയ ദൗത്യം പ്രഖ്യാപിച്ചത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയെ ലക്ഷ്യമിട്ട് ക്ലിപ്പര്‍ എന്ന പേടകം ഒക്ടോബറില്‍ വിക്ഷേപിക്കുമെന്നാണ് നാസയുടെ പ്രഖ്യാപനം. ഓക്‌സിജന്‍ കൂടുതലുള്ള യൂറോപ്പയുടെ പ്രതലം ഐസ് കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അതിനടിയില്‍ സമുദ്രം ഉണ്ടാവാനിടയുണ്ടെന്നാണ് നി​ഗമനം. ഇക്കാരണത്താല്‍ ഭൂമിയെ കൂടാതെ ജീവന്‍ നിലനില്‍ക്കാനിടയുള്ള ഇടമായി യൂറോപ്പയെ കണക്കാക്കുന്നു. പ്രപഞ്ചത്തില്‍ നമ്മള്‍ തനിച്ചാണോ എന്ന അടിസ്ഥാനമായ ചോദ്യത്തിനുത്തരം കണ്ടെത്താനാണ് നാസ…

Read More

വ്യാഴഗ്രഹത്തിൽ ഒരു മനുഷ്യമുഖം; കൗതുകചിത്രം പുറത്തുവിട്ട് നാസ

വ്യാഴഗ്രഹത്തിലെ ഒരു കൗതുകചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വ്യാഴത്തിലെ മേഘങ്ങൾ പേടിപ്പെടുത്തുന്ന ഒരു മനുഷ്യമുഖത്തിന്റെ ഘടനയിൽ വിന്യസിച്ചതാണു ചിത്രം.  വ്യാഴത്തിന്റെ വിദൂരവടക്കൻ മേഖലയായ ജെറ്റ് എൻ7ൽ നിന്നു ജൂണോ പേടകം പകർത്തിയതാണു ചിത്രം. സെപ്റ്റംബറിലായിരുന്നു ഇത് പകർത്തിയത്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതിനാൽ വ്യാഴത്തിന്റെ മേഘങ്ങൾ സവിശേഷമായ രൂപങ്ങളുണ്ടാക്കാറുണ്ട്.  ഹൈഡ്രജൻ, ഹീലിയം വാതകങ്ങൾ നിറഞ്ഞ ഭീമൻ ഗ്രഹമാണ് ജൂപ്പിറ്റർ അഥവാ വ്യാഴം. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെയും മൊത്തം ഭാരത്തിന്റെ രണ്ടര ഇരട്ടിയാണ് ജൂപ്പിറ്ററിന്റേത്. ഒന്നും, രണ്ടുമല്ല 95 ചന്ദ്രൻമാരാണ് ഈ ഗ്യാസ്…

Read More