ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ നിരാഹാരം; പശ്ചിമ ബംഗാളിൽ വീണ്ടും ജൂനിയർ ഡോക്ടർമാരുടെ സമരം

പശ്ചിമ ബംഗാളിൽ വീണ്ടും കുത്തിയിരിപ്പ് സമരവുമായി ജൂനിയർ ഡോക്ടർമാർ. ആർജി കർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് നീതി തേടി നടത്തിയ റാലിക്കിടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയെന്നാരോപിച്ചായിരുന്നു സമരം. സെൻട്രൽ കൊൽക്കത്തയിൽ വെള്ളിയാഴ്ച വൈകുന്നേരം മുതൽ രാത്രി മുഴുവൻ കുത്തിയിരിപ്പ് സമരം നടത്തി. വെള്ളിയാഴ്ച രാത്രി 8.30ഓടെ സർക്കാർ മെഡിക്കൽ കോളജുകളിലും ആശുപത്രികളിലും ജൂനിയർ ഡോക്ടർമാരുടെ സമ്പൂർണ പണിമുടക്ക് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടും കുത്തിയിരിപ്പ് സമരം നടത്തിയത്. 24 മണിക്കൂറിനുള്ളിൽ പശ്ചിമ ബംഗാൾ…

Read More