ജൂനിയർ ഡോക്ടർമാരുടെ നിരാഹാരസമരം 10–ാം ദിവസം; ചർച്ചയ്ക്ക് ക്ഷണിച്ച് ബംഗാൾ സർക്കാർ

ആർജി കർ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാരുടെ നിരാഹാര സമരം പത്താം ദിവസത്തിലേക്കു കടന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ നിരാഹാരമെന്നാണ് ഡോക്ടർമാരുടെ നിലപാട്. അതിനിടെ, ആരോഗ്യനില മോശമാകുന്ന ഡോക്ടർമാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുണ്ട്. കൊൽക്കത്തയിലും സിലിഗുരി നഗരത്തിലുമാണ് സമരം. അതിനിടെ, നാളെ നടത്താനിരിക്കുന്ന പ്രതിഷേധം പിൻവലിക്കണമെന്ന് ചീഫ് സെക്രട്ടറി മനോജ് പന്ത് ആവശ്യപ്പെട്ടു. സർക്കാരിന്റെ നേതൃത്വത്തിലുള്ള ദുർഗാ പൂജ കാർണിവലും അന്നുതന്നെയാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം പിൻവലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നു…

Read More

കൊൽക്കത്ത കൊലപാതകം സമരം അവസാനിപ്പിക്കില്ല; സുപ്രീംകോടതി നിർദേശം അംഗീകരിക്കില്ലെന്ന് ഡോക്ടർമാർ

ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തിൽ പ്രതിഷേധിച്ച് ആരംഭിച്ച സമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ. സമരം അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി നിർദേശം അംഗീകരിക്കില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. വനിത ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തിൽ ഇടപെട്ട സുപ്രീം കോടതി ഇന്നലെ പ്രതിഷേധം അവസാനിപ്പിച്ച് സേവനം തുടരാൻ സമരം ചെയ്യുന്ന ഡോക്ട‍ർമാരോട് നിർദ്ദേശിച്ചിരുന്നു. കൊൽക്കത്ത പൊലീസ് കമ്മീഷണറും ആരോഗ്യ സെക്രട്ടറിയും രാജി വെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആരോഗ്യ വകുപ്പ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നും ജൂനിയർ ഡോക്ടർമാർ അറിയിച്ചു. ഇന്ന് വൈകിട്ട്…

Read More

ജൂനിയർ ആർട്ടിസ്റ്റിന്റെ ആരോപണം: പ്രതികരിച്ച് സുധീഷ്

മോശമായി പെരുമാറിയെന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് നടൻ സുധീഷ്. ഒരുമിച്ച് യാത്ര ചെയ്യാം, ടൂർ പോകാം എന്നൊക്കെ സുധീഷ് പറഞ്ഞുവെന്നും മോശമായി പെരുമാറിയെന്നും ജൂനിയർ ആർടിസ്റ്റ് ജുബിത ആണ്ടിയാണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഈ ആരോപണങ്ങളെല്ലാം നടൻ നിഷേധിച്ചു. ‘എന്തടിസ്ഥാനത്തിലാണ് ജുബിത അങ്ങനെ പറഞ്ഞത്. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഞാൻ ചെയ്യാത്ത കാര്യമാണത്. മാനം നഷ്ടപ്പെടുന്ന കാര്യമാണ്. നിയമ നടപടിയുമായി മുന്നോട്ട് പോകുന്നതിനെക്കുറിച്ച് ആലോചിക്കും’- നടൻ വ്യക്തമാക്കി. സുധീഷ് നന്നായി കളവ് പറയുന്ന വ്യക്തിയാണെന്നാണ് നടന്റെ…

Read More

ആശുപത്രികൾ സേഫ് സോണുകൾ ആയി പ്രഖ്യാപിക്കണം; ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം

കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ഐഎംഎ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകി. ആശുപത്രികൾ സേഫ് സോണുകൾ ആയി പ്രഖ്യാപിക്കണം, ആശുപത്രി ജീവനക്കാർക്കെതിരായ അക്രമങ്ങൾ തടയാൻ കേന്ദ്ര നിയമം വേണം, ആശുപത്രിയിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തണം, കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി വേണം എന്നിവയാണ് സമരക്കാരുടെ ആവശ്യങ്ങൾ. അതിനിടെ, ആർജി കർ മെഡിക്കൽ കോളേജിലെ സമരത്തിന് പിന്തുണയുമായി സിനിമ ടിവി താരങ്ങളും രം​ഗത്തെത്തി. ആലിയ ഭട്ട്, ഋത്വിക്…

Read More

 ചലച്ചിത്ര നടൻ ജൂനിയർ ബാലയ്യ അന്തരിച്ചു

തമിഴ് ചലച്ചിത്രതാരം ജൂനിയർ ബാലയ്യ(രഘു ബാലയ്യ) (70) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ ആയിരുന്നു അന്ത്യം. പ്രമുഖ നടൻ ടി.എസ് ബാലയ്യയുടെ മകനാണ്. ഇതിനാലാണ് അദ്ദേഹത്തെ ജൂനിയർ ബാലയ്യ എന്ന് സിനിമാലോകം വിശേഷിപ്പിച്ചത്.  1953ൽ തൂത്തുക്കുടിയിൽ ജനിച്ച ജൂനിയർ ബാലയ്യ , പിതാവിനൊപ്പം ആദ്യ ചിത്രത്തിൽ അഭിനയിച്ചവയാണ് ടി.എസ് ബാലയ്യ അന്തരിച്ചത്.പിന്നീട് 1975ൽ മേൽനാട്ടു മരുമകനാണ് പുറത്തുവന്ന ആദ്യചിത്രം. ചിന്ന തായെ, കുംകി തുടങ്ങി 40 വർഷത്തിനിടെ 50 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. ചെന്നൈയിൽ…

Read More