ഇലക്ടറൽ ബോണ്ട്; വിവരങ്ങൾ കൈമാറാൻ സാവകാശം തേടി എസ്.ബി.ഐ സുപ്രിംകോടതിയിൽ
ഇലക്ടറൽ ബോണ്ടുകളുടെ രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). മാർച്ച് ആറിന് മുമ്പ് വിവരങ്ങളെല്ലാം നൽകണമെന്നായിരുന്നു സുപ്രിം കോടതിയുടെ ഉത്തരവ്. ജൂൺ 30 വരെ തിയതി നീട്ടിത്തരണമെന്നാണ് എസ്.ബി.എ ആവശ്യപ്പെട്ടത്. ഈ മാസം അവസാനത്തോടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് വാർത്തകൾ വരുന്നതിനിടയിലാണ് വിവാദമായ ഇലക്ടറൽ ബോണ്ട് രേഖകൾ സമർപ്പിക്കാൻ എസ്.ബി.എ നീട്ടിച്ചോദിച്ചത്. 2018 മാർച്ചിൽ നടപ്പാക്കിയ ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ്…