ഇത്തവണ ജൂൺ മാസം കേരളത്തിൽ ലഭിച്ച മഴയുടെ അളവിൽ കുറവ് ; മാഡൻ ജൂലിയൻ ഓസിലേഷൻ പ്രതിഭാസം അനുകൂലമാകാത്തത് മഴ കുറയാൻ കാരണമായി

ഇത്തവണ ജൂണിൽ സംസ്ഥാനത്ത് 25 ശതമാനം മഴക്കുറവ് എന്ന് കാലാവസ്ഥ വിഭാഗം. ജൂണിൽ ശരാശരി 648.2 എംഎം മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 489.2 എംഎം മഴ മാത്രമാണ്. എങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മെച്ചപ്പെട്ട മഴ ലഭിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ ഇത്തവണ ജൂണിൽ സാധാരണയിൽ കൂടുതൽ മഴ പ്രവചിച്ചിരുനെങ്കിലും പ്രതീക്ഷിച്ച പോലെ മഴ ലഭിച്ചില്ല. കഴിഞ്ഞ വർഷം 60 ശതമാനം മഴക്കുറവ് ആയിരുന്നു. 1976 നും 1962…

Read More

മദ്യനയ അഴിമതിക്കേസ്; കേജ്‌രിവാൾ ജയിലിൽ തുടരും; ഹൈക്കോടതി വിധി വരട്ടേയെന്ന് സുപ്രീം കോടതി

മദ്യനയ അഴിമതിക്കേസിൽ ജാമ്യം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ ജയിലിൽ തുടരാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോട് സുപ്രീംകോടതി. കേജ്‌രിവാളിന്റെ ഹർജി ബുധനാഴ്ച(ജൂൺ 26) പരിശോധിക്കാമെന്നും കോടതി അറിയിച്ചു. കേസിൽ വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ഇടക്കാലത്തേക്കു സ്റ്റേ ചെയ്തതിനെതിരെയാണ് അരവിന്ദ് കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യം അനുവദിക്കാത്തത് നീതിനിഷേധമാണെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജൂൺ 20ന് വിചാരണക്കോടതി കേജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും അടുത്ത ദിവസം തന്നെ വിധി റദ്ദ് ചെയ്യാൻ ഇ.ഡി ഹൈക്കോടതിയെ…

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ജൂൺ അവസാനത്തോടെ

തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ജൂൺ അവസാനത്തോടെ തന്നെ തുടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. നൂറ് മീറ്റർ ബർത്തിന്റെ നിർമാണമാണ് ഇനി പൂർത്തിയാകാനുള്ളത്. നിലവിൽ തുറമുഖ പ്രവർത്തനത്തിനാവശ്യമായ ക്രെയിനുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. വലിയ തടസ്സമായി നിന്ന ചുറ്റുമതിൽ നിർമാണം ഇതിനോടകം പൂർത്തിയാക്കി. കുരിശ്ശടി നിൽക്കുന്ന സ്ഥലത്തെ തർക്കം താത്കാലികമായി പരിഹരിച്ചുകൊണ്ടാണ് മതിൽ കെട്ടിയത്. 2965 മീറ്റർ പുലിമുട്ട് മതിയെങ്കിലും 3005 മീറ്ററാണ് ഇതിനോടകം പണിതിരിക്കുന്നത്. 800 മീറ്റർ വേണ്ട ബർത്തിന്റെ 100 മീറ്റർ നിർമാണം മാത്രമാണ് അവശേഷിക്കുന്നത്….

Read More

ജ​യ്​​വാ​ൻ ഡെ​ബി​റ്റ്​ കാ​ർ​ഡു​ക​ൾ ജൂ​ണി​ലെ​ത്തും

യു.എ.ഇയിൽ ഇന്ത്യൻ രൂപയിൽ വിനിമയം സാധ്യമാക്കുന്ന ‘ജയ്‌വാൻ’ ഡെബിറ്റ് കാർഡുകൾ നടപ്പു സാമ്പത്തിക വർഷത്തിൻറെ രണ്ടാം പാദത്തിൽ വിതരണം ചെയ്യുമെന്ന് ബാങ്കിങ് രംഗത്തെ ഉയർന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഘട്ടംഘട്ടമായി കാർഡുകൾ പുറത്തിറക്കാനാണ് ബാങ്കുകളുടെ തീരുമാനം. നിലവിൽ മറ്റ് കമ്പനികളുടെ 10 ലക്ഷത്തിലധികം ഡെബിറ്റ് കാർഡുകൾ വിപണിയിലുണ്ട്. ഇവ പൂർണമായും പിൻവലിച്ച് പകരം ജയ്‌വാൻ കാർഡുകൾ ഇറക്കുന്നതിന് രണ്ടര വർഷത്തിലധികം സമയമെടുക്കും. എങ്കിലും ആദ്യ ഘട്ടം എന്ന നിലയിൽ ജൂണോടെ ജെയ്‌വാൻ കാർഡുകൾ…

Read More

ഡ്രജ്ജർ അഴിമതി കേസിൽ ജേക്കബ് തോമസിനെതിരായ അന്വേഷണം; ജൂൺ 30 വരെ സമയം നൽകി സുപ്രീംകോടതി

മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രജ്ജർ അഴിമതി കേസിൽ സംസ്ഥാന സർക്കാരിന് അന്വേഷണത്തിന് സമയം നീട്ടി നൽകി സുപ്രീം കോടതി. സംസ്ഥാന സർക്കാരിന്‍റെ അപേക്ഷ പരിഗണിച്ചാണ് കോടതി സമയം നീട്ടിയത്. ജൂൺ മുപ്പത് വരെയാണ് ജസ്റ്റിസ് അഭയ് എസ്.ഒ.കെ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് സമയം നീട്ടി നൽകിയത്. ഇനി സമയം നീട്ടി നൽകില്ലെന്നും ഇത് അവസാന അവസരമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.  നേരത്തെ ഡ്രഡ്ജർ അഴിമതി കേസിൽ ഡച്ച് കമ്പനിയായ ഐഎച്ച്സി ബീവെറിനെ കുറിച്ചുള്ള വിവരങ്ങൾ തേടി…

Read More

ജൂൺ 15നകം ആംആദ്മി പാർട്ടിയുടെ ദേശീയ ആസ്ഥാനം ഒഴിയണം; നിർദേശം നൽകി സുപ്രീംകോടതി

ആം ആദ്മി പാർട്ടിയുടെ ദേശീയ ആസ്ഥാനം ഒഴിയാൻ സുപ്രിംകോടതിയുടെ നിർദേശം. ജൂൺ 15നകം ഡൽഹിയിലെ ഓഫീസ് ഒഴിയണമെന്നാണ് കോടതി നിർദേശം. കൈയ്യേറ്റ ഭൂമിയിലാണ് പാർട്ടി ഓഫീസെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ജില്ലാ കോടതി വിപുലീകരണത്തിനായി ഡൽഹി ഹൈക്കോടതിക്ക് അനുവദിച്ച സ്ഥലത്താണ് എ.എ.പി ഓഫീസ് നിർമിച്ചതെന്നായിരുന്നു കണ്ടെത്തൽ. ജൂൺ 15നകം ഓഫീസ് ഒഴിയണമെന്നും പുതിയ ഓഫീസിനായുള്ള ഭൂമിക്കായി ലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസിനെ സമീപിക്കണമെന്നും സുപ്രിംകോടതി പറഞ്ഞു. നാലാഴ്ചക്കുള്ളിൽ പാർട്ടിയുടെ അപേക്ഷ പരി​ഗണിക്കണമെന്നും നിശ്ചിത സമയത്തിനകം തീരുമാനം അറിയിക്കാനും…

Read More