സിനിമയിലല്ല; ഒറിജിനൽ ജയിൽ ചാട്ടം, വീഡിയോ കാണാം

കർണാടകയിലെ ദാവൻഗെരെ സബ് ജയിലിൽനിന്ന് ബലാത്സംഗക്കേസിലെ പ്രതി മതിൽചാടി രക്ഷപ്പെട്ട വാർത്ത വൻ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയും വൈറലാകുകയും ചെയ്തു. 23കാരനായ വസന്ത് കുമാറാണ് വിദഗ്ധമായി ജയിലിന്‍റെ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടത്. വീഡിയോ ആരംഭിക്കുമ്പോൾ റോഡും ഉയരമുള്ള മതിലും കാണാം. അപ്രതീക്ഷിതമായി മതിൽ ചാടി ഒരാൾ റോഡിലേക്കു വീഴുന്നു. മുകളിൽനിന്നുള്ള വീഴ്ചയിൽ പ്രതിയുടെ കാലിനു പരിക്കേൽക്കുന്നുണ്ട്. പരിക്കേറ്റ കാലുമായി പ്രതി മുടന്തിമുടന്തി പോകുന്നതു വീഡിയോയിൽ കാണാം….

Read More