15 വയസ്സുകാരൻ ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവം; നേരിട്ടത് അതിക്രൂര റാഗിങ്ങെന്ന് കുടുംബം

15 വയസ്സുകാരൻ ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ ആരോപണങ്ങളുമായി കുടുംബം. മിഹിർ നേരിട്ടത് അതിക്രൂരമായ മാനസിക – ശാരീരിക പീഡനമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നേരത്തെ പഠിച്ച സ്കൂളിലെ വൈസ് പ്രിൻസിപ്പാൾ കടുത്ത ശിക്ഷ വിധിച്ചു. ആഴ്ചകളോളം സ്കൂളിൽ ഒറ്റപ്പെടുത്തി. ഇത് മിഹിനെ ഏറെ വേദനിപ്പിച്ചിരുന്നെന്ന് അമ്മാവൻ മുഹമ്മദ് ഷെരീഫ് ഒരു മാധ്യമത്തോട് പറഞ്ഞു. സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി പീഡിപ്പിച്ചെന്നാണ് സഹപാഠികളിൽ നിന്ന് കിട്ടിയ വിവരം. ശുചിമുറിയിൽ കൊണ്ടു പോയി ക്ലോസറ്റ് നക്കിപ്പിച്ചു. ഇനി…

Read More

മാളികപ്പുറത്തേയ്ക്കുള്ള  ഫ്ളൈ  ഓവറിന്റെ  മേൽക്കൂരയിൽ  നിന്ന്  താഴേയ്ക്ക്  ചാടി;  തീർത്ഥാടകൻ  മരിച്ചു

മാളികപ്പുറത്തേയ്ക്കുള്ള ഫ്ളൈ ഓവറിന്റെ മേൽക്കൂരയിൽ നിന്ന് താഴേയ്ക്ക് ചാടിയ തീർത്ഥാടകൻ മരിച്ചു. കർണാടക കനകപുര രാംനഗർ സ്വദേശി കുമാർ (40) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. മാളികപ്പുറത്തേയ്ക്കുള്ള ഫ്ളൈ ഓവറിന്റെ ഷീറ്റിട്ട മേൽക്കൂരയിൽ നിന്ന് 20 അടിയോളം താഴ്‌ചയിലേയ്ക്കാണ് കുമാർ ചാടിയത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം സന്നിധാനത്തെ സർക്കാർ ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. സി ടി സ്‌കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ ആവശ്യമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകും വഴി ഹൃദയാഘാതം…

Read More

അമാനുഷിക ശക്തിയുണ്ടെന്ന് കാണിക്കാൻ ഹോസ്റ്റലിലെ നാലാംനിലയിൽ നിന്ന് താഴേക്ക് ചാടി; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

അമാനുഷിക ശക്തിയുണ്ടെന്ന് കാണിക്കാൻ കോളേജ് ഹോസ്റ്റലിലെ നാലാംനിലയിൽ നിന്ന് താഴേക്ക് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കോയമ്പത്തൂരിന് സമീപമുള്ള സ്വകാര്യ എൻജിനീയറിംഗ് കോളേജിലെ ഹോസ്റ്റലിൽ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. ആർട്ടിഫിഷൽ എൻജിനീയറിംഗിലെ മൂന്നാംവർഷ വിദ്യാർത്ഥിയായ പ്രഭു എന്ന പത്തൊമ്പതുകാരനാണ് പരിക്കേറ്റത്. കൈകാലുകൾ ഒടിഞ്ഞുതൂങ്ങുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് ഇയാൾ കൂട്ടുകാരോട് ഇടയ്ക്കിടെ പറഞ്ഞിരുന്നു. എത്ര ഉയരമുളള കെട്ടിടത്തിൽ നിന്നും സുരക്ഷിതമായി ചാടാൻ തനിക്കുകഴിയുന്നതിനൊപ്പം മറ്റുചില കാര്യങ്ങൾക്കുകൂടി കഴിവുണ്ടെന്നുമാണ്…

Read More