
കേരള ഹാജിമാരുടെ മടക്കയാത്ര ജൂലൈ 13 മുതൽ
കേരളത്തിൽനിന്നെത്തിയ ഹാജിമാരുടെ മടക്കയാത്ര ഈ മാസം 13 മുതൽ ആരംഭിക്കും. ആഗസ്റ്റ് രണ്ടോടെ കേരള ഹാജിമാർ നാട്ടിലെത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയെത്തിയ എല്ലാ ഹാജിമാരും മദീന വഴിയാണ് മടങ്ങുക. ഇന്ത്യൻ ഹാജിമാരുടെ ജിദ്ദ വഴിയുള്ള മടക്കം തിങ്കളാഴ്ച മുതൽ ആരംഭിച്ചിരുന്നു. ഹജ്ജിന് മുമ്പ് മദീന വഴിയെത്തിയ ഹാജിമാരാണ് ജിദ്ദ വഴി നാട്ടിലേക്ക് മടങ്ങുന്നത്. ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ ബസുകളിൽ ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തിച്ചാണ് യാത്രയാക്കുന്നത്. മടങ്ങുന്നതിന് മുമ്പേ വിടവാങ്ങൽ കഅ്ബ പ്രദക്ഷിണം പൂർത്തിയാക്കുന്നുണ്ട്….