
അസിഡിറ്റി ഉള്ളവർക്കു കുടിക്കാവുന്ന ജ്യൂസുകൾ; അറിയാം
പ്രായഭേദമന്യേ പലരും നേരിടുന്ന പ്രശ്‌നമാണ് അസിഡിറ്റി. പല കാരണങ്ങൾ കൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്. തെറ്റായ ഭക്ഷണശൈലി, കടുത്ത മാനസിക സമ്മർദ്ദം തുടങ്ങിയവ അസിഡിറ്റിക്കു പ്രധാനകാരണങ്ങളാകാറുണ്ട്. അമിതമായ മദ്യപാനവും പുകവലിയും അസിഡിറ്റിക്ക് കാരണമാകും. ആഹാരം കഴിച്ച ഉടനെ കിടന്നുറങ്ങുന്നതു കൂടുതൽ ദോഷം ചെയ്യും. ഇതും അസിഡിറ്റിക്ക് കാരണമാകാം. എരിവ്, പുളി, മസാല എന്നിവയുടെ അമിത ഉപയോഗം, പഴകിയ മത്സ്യവും മാംസവും എന്നിവയും അസിഡിറ്റി ഉണ്ടാക്കാം. അസിഡിറ്റിയുണ്ടാക്കുന്ന ഭക്ഷണത്തിൽ പ്രധാനമാണ് തക്കാളി. അതുകൊണ്ടുതന്നെ തക്കാളി കഴിവതും കുറഞ്ഞ അളവിൽ കഴിക്കുക….