ബന്ധം പരാജയപ്പെട്ടാൽ പിന്നാലെ ബലാത്സംഗ കേസുകൾ; പോലീസിന്റെയും കോടതിയുടെയും സമയം പാഴാക്കുന്നുവെന്ന് ബോംബെ ഹൈക്കോടതി

പ്രായപൂർത്തിയായവർ തമ്മിലുള്ള ബന്ധം പരാജയപ്പെട്ടാൽ അതിൽ നിന്ന് വരുന്ന ബലാത്സംഗക്കേസുകൾ പോലീസിന്റെയും കോടതിയുടെയും വിലപ്പെട്ട സമയം പാഴാക്കുന്നുവെന്ന് ബോംബെ ഹൈക്കോടതി. അതിനാൽ ജുഡീഷ്യൽ നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്യുന്ന വ്യക്തികൾക്ക് മേൽ ഭാരിച്ച പിഴ ചുമത്താൻ ശക്തമായ ഒരു സംവിധാനം വേണമെന്ന് കോടതി ആവശ്യപ്പെട്ടു. മുംബൈ പോലുള്ള നഗരപ്രദേശങ്ങളിൽ ഇത്തരം കേസുകളുടെ ആവർത്തിച്ചുള്ള സ്വഭാവം എടുത്തുകാണിച്ചായിരുന്നു ജസ്റ്റിസ് പിതാലെയുടെ നിരീക്ഷണം. ഇത്തരത്തിൽ പാഴാക്കുന്ന സമയം ഗുരുതരമായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കാലക്രമേണ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് ആരോപണ…

Read More