
പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണം, കൂടിക്കാഴ്ചയ്ക്ക് അജിത് കുമാറിനെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രി; കെ. മുരളീധരൻ
തൃശൂർ പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആർഎസ്എസ് നേതാവുമായുള്ള എഡിജിപി എം.ആർഅജിത് കുമാറിന്റെ കൂടിക്കാഴ്ചയ്ക്ക് പൂരം കലക്കിയതുമായി ബന്ധമുണ്ട്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തൃശൂർ പൂരവുമായി ബന്ധപ്പെട്ട തറവാടക 35 ലക്ഷത്തിൽ നിന്ന് 2 കോടി രൂപയാക്കി മാറ്റിയത്. അന്ന് ടി.എൻ. പ്രതാപൻ എംപി ഉപവാസം നടത്തിയപ്പോൾ താനാണ് അത് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി ഇടപെട്ട് പിന്നീട് തറവാടക 45 ലക്ഷമാക്കി കുറച്ചുവെന്നും മുരളീധരൻ പറഞ്ഞു. തൃശൂർ പൂരം…