
അന്വേഷണം പ്രഹസനം; പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സതീശൻ
പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എഡിജിപിയെ കീപോസ്റ്റിൽ ഇരുത്തി അന്വേഷണത്തെ പ്രഹസനമാക്കുന്നുവെന്നും വി ഡി സതീശൻ വിമർശിച്ചു. ദേവകുമാറിൻ്റെ മകൻ പറഞ്ഞിട്ടല്ലല്ലോ ദേശീയ മാധ്യമത്തിന് അഭിമുഖം കൊടുക്കേണ്ടത്? അങ്ങനെയെങ്കിൽ പിആർഡി പിരിച്ചുവിടണം. പറയാത്ത കാര്യം പ്രസിദ്ധീകരിച്ച ഹിന്ദുവിനെതിരെ ഏജൻസിക്കെതിരെയും കേസ് കൊടുക്കുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വീണിടത്ത് കിടന്ന് ഉരുളുകയാണ് മുഖ്യമന്ത്രി. പ്രധാനചോദ്യങ്ങൾക്കൊന്നും ഉത്തരം ഹ ഹ ഹ…