
‘സന്യാസിയെപ്പോലെ ജീവിക്കണം’; ജഡ്ജിമാർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി
ജഡ്ജിമാർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും വിധിന്യായങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും സുപ്രീംകോടതി. ജഡ്ജിമാർ സന്യാസിയെപ്പോലെ ജീവിക്കണമെന്നും കുതിരയെപ്പോലെ ജോലി ചെയ്യണമെന്നും കോടതി അഭിപ്രായപ്പെട്ടു. മധ്യപ്രദേശ് ഹൈക്കോടതിയിലെ വനിതാ ജുഡീഷ്യൽ ഓഫീസർമാരായ അദിതി കുമാർ ശർമ്മ, സരിതാ ചൗധരി എന്നിവരെ പിരിച്ചുവിട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് പരാമർശം നടത്തിയത്. ‘ജുഡീഷ്യൽ ഉദ്യോഗസ്ഥർ ഫെയ്‌സ്ബുക്കിൽ നിന്നും അകലം പാലിക്കണം. അവർ വളരെയധികം ത്യാഗങ്ങൾ ചെയ്യേണ്ടതുണ്ട്. ഉദ്യോഗസ്ഥർ വിധിന്യായങ്ങളെക്കുറിച്ച് അഭിപ്രായം…