രൺജീത് ശ്രീനിവാസൻ വധക്കേസിൽ വധശിക്ഷ പ്രസ്താവിച്ച ജഡ്ജിയെ വധിക്കണമെന്ന് പോസ്റ്റ്: കോഴിക്കോട്ട് യുവാവ് അറസ്റ്റില്‍

രൺജീത് ശ്രീനിവാസൻ വധക്കേസിലെ വിധി പ്രസ്താവിച്ച ജഡ്ജിയെ വധിക്കണമെന്ന് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട യുവാവ് പിടിയിൽ. ചങ്ങരോത്ത് സ്വദേശി ആശാരിക്കണ്ടി മുഹമ്മദ് ഹാദിയാണ് (26) അറസ്റ്റിലായത്. പേരാമ്പ്രയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് പ്രതിയെ പെരുവണ്ണാമുഴി പൊലീസ് പിടികൂടിയത്. സ്വമേധയാ എടുത്ത കേസിലാണ് നടപടി. രൺജീത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും മുഴക്കിയ മൂന്നു പേർ നേരത്തെ അറസ്റ്റിലായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നസീർ മോൻ, നവാസ് നൈന, തിരുവനന്തപുരം പോത്തൻകോട് സ്വദേശി…

Read More

രൺജിത് ശ്രീനിവാസൻ വധക്കേസ് വിധി: ജഡ്ജിക്ക് നേരെ ഭീഷണി നടത്തിയ സംഭവം, 3 പേർ പിടിയിൽ

ബിജെപി നേതാവ് രൺജിത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ അധിക്ഷേപവും ഭീഷണിയും നടത്തിയ സംഭവത്തിൽ 3 പേർ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുമാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു അധിക്ഷേപവും ഭീഷണിയും. മാവേലിക്കര അഡീ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ക്കെതിരെയായിരുന്നു അധിക്ഷേപം. ഭീഷണിയുടെ പശ്ചാത്തലത്തിൽ ജഡ്ജിക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ക്വാർട്ടേഴ്സിൽ ഉൾപ്പെടെ ജഡ്ജിക്ക് എസ് ഐ അടക്കം 5 പൊലീസുകാരുടെ കാവലാണുള്ളത്. അതേസമയം, രൺജിത് ശ്രീനിവാസ്…

Read More

നിയമനം ലഭിച്ച ജില്ലാ ജഡ്ജിമാരെ പിരിച്ചുവിടാത്തത് പൊതുതാത്പര്യം കണക്കിലെടുത്തെന്ന് സുപ്രീം കോടതി

കേരള ഹൈക്കോടതിയുടെ ചട്ടവിരുദ്ധമായ നടപടിക്രമങ്ങളിലൂടെ നിയമനം ലഭിച്ച ജില്ലാ ജഡ്ജിമാരെ പിരിച്ചുവിടാത്തത് പൊതുതാത്പര്യം കണക്കിലെടുത്താണെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. ആറ് വര്‍ഷത്തോളം സര്‍വീസിലിരുന്ന ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സേവനം ഭരണകൂടത്തിനും ജനങ്ങള്‍ക്കും നിഷേധിക്കുന്നത് പൊതുതാത്പര്യത്തിന് എതിരാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2017 -ലെ ജില്ലാ ജഡ്ജി നിയമനത്തിന് കേരള ഹൈക്കോടതി പിന്തുടര്‍ന്ന നടപടിക്രമങ്ങള്‍ ഭരണഘടനാ വിരുദ്ധവും ചട്ടവിരുദ്ധവുമാണെന്ന വിധിയിലാണ് നിയമനം ലഭിച്ചവരെ പുറത്താക്കാത്തതിന്റെ കാരണം ഭരണഘടന ബെഞ്ച് വിശദീകരിച്ചിരിക്കുന്നത്. നിയമനം ലഭിച്ചവരുടെ ന്യായാനുസൃതമായ പ്രതീക്ഷയും പിരിച്ചുവിടാതിരിക്കാനുള്ള കാരണമായി…

Read More

ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമ്മാതാവിൽ നിന്ന് കോഴ; അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ 72 ലക്ഷം കൈപ്പറ്റി

ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമ്മാതാവിൽ നിന്ന് കോഴ വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തൽ. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വൻ തോതിൽ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസ് കണ്ടെത്തി. ഒരു ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷമാണ് വാങ്ങിയത്. അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലൻസ് നിർദ്ദേശിച്ചു 72 ലക്ഷം കൈപ്പറ്റിയെന്ന് അഭിഭാഷകർ മൊഴി നൽകിയിട്ടുണ്ട്. നാല് അഭിഭാഷകരാണ് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകിയത്. എറണാകുളം…

Read More