
സുസ്ഥിര വികസനം ലക്ഷ്യമിട്ട് ജുബൈൽ വ്യവസായ നഗരം
‘ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകൾ സുസ്ഥിരതയിലേക്ക്’ എന്ന തലക്കെട്ടിൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ, വേൾഡ് ഇക്കണോമിക് ഫോറം ആക്സഞ്ചർ, ഇലക്ട്രിക് പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടത്തുന്ന ആഗോള സംരംഭത്തിൽ ജുബൈൽ വ്യവസായ നഗരവും പങ്കാളിയായി. വ്യവസായിക ക്ലസ്റ്ററുകളുടെ കാർബൺ നിർമാർജനം ത്വരിതപ്പെടുത്തൽ, സാമ്പത്തിക വളർച്ചയോടൊപ്പം പരിസ്ഥിതി സന്തുലനം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആഗോള സുസ്ഥിര വികസനത്തിൽ ഏറെ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. വേൾഡ് ഇക്കണോമിക് ഫോറം വാർഷികയോഗത്തിൽ ജുബൈൽ-യാംബു റോയൽ കമീഷൻ പ്രസിഡന്റ് എൻജി. ഖാലിദ് അൽ…