
യുവനടിയുടെ പീഡനപരാതി; ജെ.എസ്.ഡബ്ല്യൂ. ഗ്രൂപ്പ് എം.ഡി.ക്കെതിരേ കേസെടുത്തു
യുവനടിയുടെ പീഡനപരാതിയിൽ ജെ.എസ്.ഡബ്ല്യൂ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സജ്ജൻ ജിൻഡാലിനെതിരേ പോലീസ് കേസെടുത്തു. കോടതി നിർദേശപ്രകാരമാണ് ബാന്ദ്ര-കുർള കോംപ്ലക്സ് പോലീസ് സജ്ജൻ ജിൻഡാലിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. 2022-ൽ ബാന്ദ്ര-കുർള കോംപ്ലക്സിലെ കമ്പനി ഹെഡ് ഓഫീസിൽവെച്ച് സജ്ജൻ ജിൻഡാൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. സംഭവത്തിൽ നടി പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ കൂട്ടാക്കിയില്ലെന്നും ഇതേത്തുടർന്നാണ് പരാതിക്കാരി കോടതിയെ സമീപിച്ചതെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. 2021 ഒക്ടോബറിൽ ദുബായിൽവെച്ചാണ് സജ്ജൻ ജിൻഡാലിനെ ആദ്യമായി കാണുന്നതെന്നാണ് നടിയുടെ…