ട്രെയിനുകളിലെ കത്തിക്കുത്തിനെ ചെറുക്കാൻ ഇനി ബ്ലേഡ്-പ്രൂഫ് കുടകൾ; പുത്തൻ ഐഡിയുമായി ജാപ്പനീസ് കമ്പനി
അങ്ങ് ജപ്പാനിൽ കത്തിക്കുത്തിനെ പ്രതിരോധിക്കാനുള്ള കുടകൾ വരുന്നു. കത്തി ഉപയോഗിച്ചുള്ള ആക്രമണം ജപ്പാനിൽ വർധിച്ചതോടെയാണ് ജപ്പാനിലെ ജെആർ വെസ്റ്റ് എന്ന കമ്പനി കൻസായി മേഖലയിൽ ഈ കുടകൾ ഇറക്കാൻ തീരുമാനിച്ചത്. ബുള്ളറ്റ് പ്രൂഫ് എന്ന് പറയ്യുന്നത് പോലെ ബ്ലേഡ് പ്രൂഫ് കുടകളാണ് കമ്പനി ഇതുവഴിയുള്ള ട്രെയിനുകളിൽ കൊടുക്കാൻ ഉദ്ദേശിക്കുന്നത്. അപകടകരമായ സാഹചര്യങ്ങളിൽ പ്രതിരോധിക്കാനും സംരക്ഷണം നൽകാനും ഈ കുടകൾക്ക് സാധിക്കും എന്നാണ് റിപ്പോർട്ടുകൾ. കമ്പനി പറയുന്നതനുസരിച്ച് കുടയുടെ ആകൃതിയിൽ വരുന്നത് ഇത്തരം അപകടങ്ങളെ ചെറുക്കാനുള്ള ഒരു ഉപകരണമാണ്….