കരുത്തനായ സ്ഥാനാർത്ഥി അല്ലേ മോഹൻലാൽ; നമ്മൾ മത്സരിച്ചാൽ മോഹൻലാൽ പിന്മാറും: ജോയ് മാത്യു

മോഹൻലാൽ വീണ്ടും താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ ദിവസം ആയിരുന്നു. ഇത് മൂന്നാം തവണയാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. ഈ അവസരത്തിൽ നടൻ ജോയ് മാത്യു മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.  പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തെ കുറിച്ചാണ് ജോയ് മാത്യു പറയുന്നത്. ‘പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്നാണ് ഞാൻ വിചാരിച്ചത്. മുട്ടുമ്പോൾ ആനയോട് മുട്ടണ്ടേ. കരുത്തനായ സ്ഥാനാർത്ഥി അല്ലേ മോഹൻലാൽ. നമ്മൾ മത്സരിച്ചാൽ മോഹൻലാൽ പിന്മാറും. മോനെ…

Read More

‘പാർട്ടിക്കാർ ആൾക്കാരെ ഭീഷണിപ്പെടുത്തി തീയേറ്ററിൽ നിന്നിറക്കി, സിനിമ ഒരു ഭീഷണിയായി തോന്നി’; ജോയ് മാത്യു

ധ്യാൻ ശ്രീനിവാസൻ, ഗായത്രി അശോകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ എന്ന ചിത്രം തീയേറ്ററിലെത്താൻ പോകുകയാണ്. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ശിവൻകുട്ടൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ജോയ് മാത്യുവും, ധ്യാനും ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നടൻ എന്നതിലുപരി സംവിധായകനും തിരക്കഥാകൃത്തും കൂടിയാണ് ജോയ് മാത്യു. അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ്…

Read More

ഇവരെ കൈയ്യില്‍ കിട്ടിയാല്‍ രണ്ടെണ്ണം കൊടുക്കാനാണ് തോന്നുന്നത്: സിനിമ നിരൂപകരെ വിമർശിച്ച് ജോയ് മാത്യു

സിനിമയില്‍ ചാന്‍സ് ചോദിച്ച് അവസരം കിട്ടാത്ത പല പൊട്ടന്മാരും ഇപ്പോള്‍ സിനിമാ നിരൂപണം ആരംഭിച്ചിട്ടുണ്ടെന്നു നടൻ ജോയ് മാത്യു . ‘ശ്രീ മുത്തപ്പന്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് റിവ്യൂ ബോംബിനെ പറ്റി ജോയ് മാത്യു സംസാരിച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘സിനിമയില്‍ ചാന്‍സ് ചോദിച്ച് നടന്ന് അവസരം കിട്ടാതെ പലരും സിനിമ നിരൂപണം തുടങ്ങിയിട്ടുണ്ട്. അത്തരം പല പൊട്ടന്‍മാരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഇവരെ കൈയ്യില്‍ കിട്ടിയാല്‍ രണ്ടെണ്ണം കൊടുക്കാനാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്….

Read More

എനിക്ക് എന്ത് പ്രശ്നം വന്നാലും സുരേഷ് ഗോപി ഇടപെടും: ജോയ് മാത്യു

തനിക്ക് എന്ത് പ്രശ്നം വന്നാലും ഫോണില്‍ വിളിച്ച്‌ ചോദിക്കുന്ന ആളാണ് സുരേഷ് ഗോപി എന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഒരു ടിവി ചാനല്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘സുരേഷ് ഗോപിക്ക് വേണ്ടി ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല. പക്ഷെ അദ്ദേഹം എനിക്ക് എന്ത് പ്രശ്നം വന്നാലും ഫോണില്‍ വിളിച്ച്‌ ചോദിക്കുന്ന ആളാണ്. പിന്നീട് അതിന് എന്ത് വേണമെന്ന് നോക്കി ഒരു പരിഹാരം കാണും.’- ജോയ് മാത്യു പറഞ്ഞു. ‘സുരേഷ് ഗോപി ഒരു ബെസ്റ്റ് ഹ്യൂമന്‍…

Read More

‘ലോകത്ത് എവിടെ യുദ്ധം നടന്നാലും സമാധാന യാത്ര നടത്തുന്ന ലഹരിക്കൂട്ടമാണ് ബോംബ് പൊട്ടി രക്തസാക്ഷികളാകുന്നത്’: ജോയ് മാത്യു

അന്യന്റെ വാക്കുകളിലെ നിലവിളി കേള്‍ക്കാൻ ഇഷ്ടപ്പെടുന്നവരാണ് ബോംബ് നിർമ്മാണത്തിനിടെ രക്തസാക്ഷികളാകുന്നതെന്ന വിമർശനവുമായി നടൻ ജോയ് മാത്യു. ബോംബുണ്ടാക്കുന്നത് ഗോലി കളിക്കാനല്ല കൊല്ലാൻ തന്നെയാണ് എന്ന് വിശ്വസിക്കുന്ന ഒരു തത്വസംഹിതയാണ് കേരളത്തിലെ ചെറുപ്പക്കാരെ കൈയും കാലും അറ്റുപോയവരാക്കുന്നതും സ്വയം പൊട്ടിച്ചിതറിപ്പിക്കുന്നതെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം മരണാനന്തര ജീവിതം എന്ന ആനമണ്ടത്തര സ്വപ്നവും കെട്ടിപ്പിടിച്ച്‌ അരുണാചലില്‍പ്പോയി ഹരാകീരി (ശരീരത്തില്‍ സ്വയം കത്തികുത്തിയിറക്കി ആത്മഹത്യ ചെയ്യുന്ന ജപ്പാനീസ് രീതി )നടത്തിയവരും ‘അപരന്റെ വാക്കുകള്‍ സംഗീതം…

Read More

‘പ്രേമചന്ദ്രൻ എംപിയെ ചായകുടിക്കാൻ വിളിക്കാൻ എനിക്കും തോന്നിയിട്ടുണ്ട്, പ്രധാനമന്ത്രി ക്ഷണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ’; ജോയ് മാത്യു

പ്രധാനമന്ത്രിയുടെ ചായസൽക്കാരത്തിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി പങ്കെടുത്തതിനെ ഇടതുപക്ഷ അനുകൂലികൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശിക്കുകയാണ്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. കാര്യങ്ങൾ പഠിച്ച് മാത്രം ഇജ്ജ്വലമായി സഭയിൽ അവതരിപ്പിക്കുന്ന മികച്ച പാർലിമെന്റേറിയൻ എന്ന് ഭരണപക്ഷം പോലും സമ്മതിക്കുന്ന പ്രേമചന്ദ്രൻ എം പി യെ ചായകുടിക്കാൻ വിളിക്കാൻ തനിക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്. അപ്പോൾപ്പിന്നെ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രേമചന്ദ്രനെ ചായ കുടിക്കാൻ ക്ഷണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂവെന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം…

Read More

നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ മറിയക്കുട്ടി ധാരാളം: ജോയ് മാത്യു

റാൻ മൂളികളായ അക്കാദമിക് ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും അധികാരത്തിന്റെ തണലിൽ മധുരം നുണഞ്ഞ് അകാലവാർധക്യം ബാധിച്ച നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ 2023 കാണിച്ചു തന്ന യഥാർത്ഥ പോരാളിയാണ് മറിയക്കുട്ടിയെന്ന് നടൻ ജോയ് മാത്യു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കുറിപ്പ് പൂർണ്ണ രൂപം, 2023 ഒരു യഥാർത്ഥ പോരാളിയെ നമുക്ക് കാണിച്ചു തന്നു. റാൻ മൂളികളായ അക്കാദമിക് ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും അധികാരത്തിന്റെ തണലിൽ മധുരം നുണഞ്ഞ്…

Read More

ജോയ് മാത്യുവിന്റെ ‘ലാ ടൊമാറ്റിനാ’ സെപ്റ്റംബറിൽ

ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി. പ്രഭുവിന്റെ മക്കള്‍, ടോള്‍ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ലാ ടൊമാറ്റിനാ’ സെപ്തംബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു. ” ഒരു യൂടൂബ് ചാനൽ നടത്തി സർക്കാരിന് തലവേദനയുണ്ടാക്കുന്ന ഒരു മാധ്യമ പ്രവർത്തകനാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം ! പല പ്രമുഖ പത്രങ്ങളിലും ജോലി ചെയ്ത് മടുത്ത് ധീരമായി മാധ്യമപ്രവർത്തനം നടത്താനായി അയാൾ യൂടൂബ് ചാനൽ തുടങ്ങുന്നു. ഇത്തരം മാധ്യമ പ്രവർത്തകരെ നിയന്ത്രിക്കാൻ…

Read More