പ്രമുഖ മാധ്യമപ്രവർത്തകൻ സച്ചിദാനന്ദ മൂർത്തി അന്തരിച്ചു

പ്രമുഖ മാധ്യമപ്രവർത്തകൻ കെ.എസ്.സച്ചിദാനന്ദമൂർത്തി അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. അടുത്തിടെ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. രാജ്യതലസ്ഥാനത്തെ പ്രമുഖ മാധ്യമപ്രവർത്തകനായി മികവ് തെളിയിച്ച സച്ചിദാനന്ദമൂർത്തി, മലയാള മനോരമയുടെയും ദ് വീക്കിന്റെയും ഡൽഹി റസിഡന്റ് എഡിറ്ററായിരുന്നു. ദർലഭ് സിങ് സ്മാരക മീഡിയ അവാർഡ്, കർണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്‌കാരം തുടങ്ങിയവ നേടി. എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറലായും പ്രസ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Read More

സർക്കാരിനെ വിമർശിച്ചതുകൊണ്ടല്ല കേസെടുത്തത്; മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച് സിപിഎമ്മിന് ഒരേ നിലപാടെന്ന് പ്രകാശ് കാരാട്ട്

മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച് സിപിഎമ്മിന് ഒരേ നിലപാടാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സർക്കാരിനെ വിമർശിച്ചതുകൊണ്ടല്ല മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്തതെന്നും വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കാമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്തതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അഖില നന്ദകുമാറിനെതിരെ കേസെടുത്തതിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ന്യായീകരിച്ചിരുന്നു. എന്നാൽ, മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറിയ…

Read More

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.ശേഖരൻ നായർ അന്തരിച്ചു

പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാതൃഭൂമി മുൻ ബ്യൂറോ ചീഫുമായ മുതിർന്ന മാധ്യമപ്രവർത്തകൻ ജി. ശേഖരൻ നായർ(75) അന്തരിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്. 1980-ൽ മാതൃഭൂമിയിൽ ചേർന്ന ജി. ശേഖരൻ നായർ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, ആലപ്പുഴ എന്നിവിടങ്ങളിൽ ബ്യൂറോ ചീഫായും കോഴിക്കോട്ട് ചീഫ് സബ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. അന്വേഷണാത്മക പത്രപ്രവർത്തനത്തിലെ മികവിന് മൂന്ന് സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പരമ്പര…

Read More

 ‘മൈക്കു കണ്ടാല്‍ ഉടന്‍ താന്‍ പ്രതികരിക്കുന്നു’, മാധ്യമങ്ങള്‍ ശത്രുക്കളല്ലെന്ന് ഗവര്‍ണര്‍

മാധ്യമങ്ങള്‍ ശത്രുക്കളല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മൈക്കു കണ്ടാല്‍ ഉടന്‍ താന്‍ പ്രതികരിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ താന്‍ മാധ്യമങ്ങളോട് കടക്കു പുറത്ത് എന്നു പറയണോ. താന്‍ മാധ്യമങ്ങള്‍ക്ക് പരിഗണന നല്‍കുന്നു. അസാധാരണ സാഹചര്യത്തിലാണ് താന്‍ രാജ്ഭവനില്‍ വാര്‍ത്താസമ്മേളനം വിളിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനെയും മുന്‍ മന്ത്രി കെ ടി ജലീലിനെയും രൂക്ഷമായി വിമര്‍ശിച്ചു. വിമാനത്തില്‍ അപമര്യാദയോടെ പെരുമാറിയതിന്…

Read More