മുതിർന്ന മാധ്യമപ്രവർത്തകൻ ബി സി ജോജോ അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ ബി സി ജോജോ (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ രാവിലെയാണ് അന്ത്യം സംഭവിച്ചത്.  കേരള കൗമുദി ദിനപ്പത്രത്തിൽ എക്‌സിക്യുട്ടീവ് എഡിറ്ററായിരുന്നു. ഇന്ത്യയിലെ ആദ്യ വെബ് ടിവികളിൽ ഒന്നായ ഇന്ത്യ പോസ്റ്റ് ലൈവിന്റെ എഡിറ്ററൂം എംഡിയുമായിരുന്നു.   അന്വേഷണാത്മക വാർത്തകളിലൂടെയാണ് ജോജോ ശ്രദ്ധേയനായത്. പാമോലിൻ അഴിമതി രേഖകളടക്കം പുറത്തുകൊണ്ടുവന്നതും മതികെട്ടാൻ ചോലയിലെ കൈയ്യേറ്റങ്ങൾ പുറത്തെത്തിച്ചതും മുല്ലപ്പെരിയാർ കരാറിലെ വീഴ്ചകൾ പുറത്തെത്തിച്ചതുമടക്കം നിരവധി വാർത്തകളാണ് ജോജോ ജനമധ്യത്തിലേക്ക് എത്തിച്ചത്. 

Read More

മുതിർന്ന മാധ്യമപ്രവർത്തകൻ ബി സി ജോജോ അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ ബി സി ജോജോ (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ രാവിലെയാണ് അന്ത്യം സംഭവിച്ചത്.  കേരള കൗമുദി ദിനപ്പത്രത്തിൽ എക്‌സിക്യുട്ടീവ് എഡിറ്ററായിരുന്നു. ഇന്ത്യയിലെ ആദ്യ വെബ് ടിവികളിൽ ഒന്നായ ഇന്ത്യ പോസ്റ്റ് ലൈവിന്റെ എഡിറ്ററൂം എംഡിയുമായിരുന്നു.   അന്വേഷണാത്മക വാർത്തകളിലൂടെയാണ് ജോജോ ശ്രദ്ധേയനായത്. പാമോലിൻ അഴിമതി രേഖകളടക്കം പുറത്തുകൊണ്ടുവന്നതും മതികെട്ടാൻ ചോലയിലെ കൈയ്യേറ്റങ്ങൾ പുറത്തെത്തിച്ചതും മുല്ലപ്പെരിയാർ കരാറിലെ വീഴ്ചകൾ പുറത്തെത്തിച്ചതുമടക്കം നിരവധി വാർത്തകളാണ് ജോജോ ജനമധ്യത്തിലേക്ക് എത്തിച്ചത്. 

Read More

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായിരുന്ന ഭാസുരേന്ദ്ര ബാബു അന്തരിച്ചു. 75 വയസായിരുന്നു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. അടിയന്തരാവസ്ഥാ കാലത്ത് ക്രൂരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്. ഭാസുരേന്ദ്ര ബാബുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പുരോഗമനപക്ഷത്ത് നിന്ന മാധ്യമപ്രവർത്തകനും മാധ്യമ വിമർശകനുമായിരുന്നു ഭാസുരേന്ദ്ര ബാബു. സമകാലീന രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും മാധ്യമ സമീപനത്തെക്കുറിച്ചും ക്രിയാത്മകവും വിമർശനാത്മകവുമായ ഇടപെടൽ നടത്തിയ അദ്ദേഹം ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം എക്കാലത്തും ഉറച്ചു നിന്ന വ്യക്തിയായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ അനുശോചനക്കുറിപ്പിൽ പറയുന്നു.

Read More

മാധ്യമപ്രവർത്തകൻ നിഖിൽ വാഗ്ലെയുടെ കാറിന് നേരെ ആക്രമണം; ചില്ലുകൾ തകർത്ത് ബിജെപി പ്രവർത്തകർ

മാധ്യമപ്രവർത്തകൻ നിഖിൽ വാഗ്ലെയുടെ കാറിന് നേരെ ആക്രമണം. പൂനെയിൽ പൊതുപരിപാടിക്കായി എത്തിയ നിഖിൽ വാഗ്ലെവിൻറെ കാറിന്റെ ചില്ലുകൾ അടിച്ച് തകർത്ത ബിജെപി അനുകൂലികൾ, കാറിന് നേരെ മുട്ട എറിയുകയും കരിഓയിൽ ഒഴിക്കുകയും ചെയ്തു. പരിപാടിയിൽ നിഖിൽ വാഗ്ലെയെ പങ്കെടുപ്പിക്കുന്നതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.  ഭാരത് രത്‌ന പ്രഖ്യാപനത്തിന് പിന്നാലെ അദ്വാനിയെയും മോദിയെയും നിഖിൽ വാഗ്ലെ വിമർശിച്ചതാണ് ബിജെപി പ്രവർത്തകരെ ചൊടുപ്പിച്ചത്. ഈ സംഭവത്തിന് പിന്നാലെ നിഖിലിനെതിരെ ബിജെപി പ്രവർത്തകൻ നൽകിയ കേസിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More

മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും മുൻ എം പിയുമായ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ് ഐ ആ‌ർ പരിഷ്കരിച്ചതോടെയാണ് സുരേഷ് ഗോപി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ സർക്കാറിനോട് നാളെ നിലപാടറിയിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ സുരേഷ് ഗോപി ആരോപിക്കുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി…

Read More

മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസ് ; മുൻകൂർ ജാമ്യം തേടി സുരേഷ് ഗോപി ഹൈക്കോടതിയിൽ

ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഐപിസി 354 പ്രകാരമുള്ള സ്ത്രീത്വത്തെ അപമാനിക്കുക എന്ന ഗുരുതര വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിനാൽ, അറസ്റ്റ് മുന്നിൽ കണ്ടാണ് സുരേഷ് ഗോപി അടിയന്തരമായി ഹൈക്കോടതിയെ സമീപിച്ചത്. കരുവന്നൂരിൽ പ്രതിഷേധ ജാഥ നയിച്ചതിൻ്റെ പ്രതികാരം എന്നടക്കം നിരവധി ആരോപണങ്ങൾ മുൻ‌കൂർ ജാമ്യാപേക്ഷയിൽ സുരേഷ് ഗോപി…

Read More

മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്

മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്‍റെ കൊലപാതക കേസില്‍ സാകേത് അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കേസിൽ ഇരുകക്ഷികളുടെയും വാദം പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് 2.30 നാണ് വിധി പ്രസ്താവം. പരമാവധി വധശിക്ഷയോ, അതല്ലെങ്കിൽ ജീവപര്യന്തം തടവോ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ആദ്യ നാല് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2008 സെപ്റ്റംബർ 30നാണ് സൗമ്യയെ പ്രതികൾ വെടിവച്ചുകൊന്നത്. സൗമ്യ കൊല്ലപ്പെട്ട് 15 വർഷങ്ങൾക്കുശേഷം ഒക്ടോബർ പതിനെട്ടിനാണ് കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. രവി കപൂർ,…

Read More

‘ഒരു തരത്തിലും ദുരുദ്ദേശമില്ല’; മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് സുരേഷ് ഗോപി

മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവം വിവാദമായതിനെത്തുടര്‍ന്ന് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി. താന്‍ ദുരുദ്ദേശത്തോടെയല്ല മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചതെന്നും തനിക്ക് അവരോട് പിതൃസ്നേഹം മാത്രമേ ഉള്ളൂവെന്നും സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ചിട്ടുമുണ്ട് സുരേഷ് ഗോപി. ഞാൻ ദുരുദ്ദേശത്തോടെ അല്ല മാധ്യമപ്രവർത്തകയുടെ തോളിൽ സ്പർശിച്ചത്. എനിക്ക് എന്നും അവരോട് പിതൃസ്നേഹം മാത്രമേ ഉള്ളൂ. അതിൽ ഒരു തരത്തിലും ഉള്ള ദുരുദ്ദേശം ഇല്ല. അവർ അടക്കം രണ്ട് മൂന്ന് പേർ എനിക്ക്…

Read More

മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസ്: 5 പ്രതികളും കുറ്റക്കാരെന്ന് കോടതി

മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതക കേസിൽ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി. രവി കപൂർ, ബൽജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാർ, അജയ് സേത്തി എന്നിവർക്ക് ക്രമിനിൽ പശ്ചാത്തലമുണ്ടെന്നും അഞ്ച് പേരും കൊലപാതകത്തിൽ പങ്കുണ്ടെന്നും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. ഡൽഹി സാകേത് കോടതിയാണ് വിധി പറഞ്ഞത്. കൊലപാതകം നടന്ന് 15 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. വിധി കേൾക്കാൻ സൗമ്യയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. ശിക്ഷ പിന്നീട് വിധിക്കും.  2008 ലാണ് ഇന്ത്യ ടുഡേയിലെ…

Read More

15 വർഷത്തെ കാത്തിരിപ്പ്; മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകക്കേസിൽ ഇന്നു വിധി പറയും

രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച, ഒരു കൊലപാതകമായിരുന്നു മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റേത്. കൊലപാതകം നടന്ന് 15 വർഷത്തിനു ശേഷം ഇന്ന് സാകേത് സെഷൻസ് കോടതി കേസിൽ വിധി പറയുകയാണ്. കേസിൽ കഴിഞ്ഞ 13നു വാദം പൂർത്തിയായ ശേഷം വിധി പറയാനായി അഡീഷനൽ സെഷൻസ് ജഡ്ജി രവികുമാർ പാണ്ഡേ ഇന്നത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. 2008 സെപ്റ്റംബർ 30 നാണ് രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞു പതിവുപോലെ കാറിൽ വസന്ത് കുഞ്ചിലെ വീട്ടിലക്ക് മടങ്ങുകയായിരുന്ന മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥിനെ (25) നെൽസൺ…

Read More