‘പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ല’; ഭീഷണിയുമായി കെ സുരേന്ദ്രൻ

പാലക്കാട്ടെ തോൽവിയിൽ സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറിക്കിടെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. പ്രസ്ഥാനത്തെ അപമാനിക്കാൻ ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ലെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരെയും കള്ളവാർത്ത കൊടുത്തവരെയും കൈകാര്യം ചെയ്യുമെന്നും ആയിരുന്നു സുരേന്ദ്രൻ്റെ ഭീഷണി. അതിനിടെ പാലക്കാട് നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗൺസിലർമാരെ കോൺഗ്രസ്സിലേക്കെത്തിക്കാൻ സന്ദീപ് വാര്യർ നീക്കം തുടങ്ങി. പാലക്കാട്ടെ തോൽവിക്ക് പിന്നാലെ സംസ്ഥാന ബിജെപിയിൽ വൻ പൊട്ടിത്തെറി തുടരുമ്പോഴാണ് മാധ്യമങ്ങളോടുള്ള സംസ്ഥാന അധ്യക്ഷൻ്റെ അരിശം. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്…

Read More

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് ; തിങ്കളാഴ്ചകളിൽ പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടേണ്ട

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയിൽ ഇളവുനൽകി സുപ്രീംകോടതി. എല്ലാ തിങ്കളാഴ്ചയും മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥ കോടതി ഇളവുചെയ്തു. ജാമ്യം ലഭിച്ചശേഷമുള്ള ആദ്യത്തെ ആറ് ആഴ്ച യുപിയിലെ പൊലീസ് സ്റ്റേഷനിലും അതുകഴിഞ്ഞ് ലോക്കല്‍ പൊലീസ് സ്റ്റേഷനിലും ഹാജരാകണമെന്നതായിരുന്നു ഒരു ജാമ്യവ്യവസ്ഥ. ജസ്റ്റിസ് പി.എസ്.നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജാമ്യവ്യവസ്ഥയിൽ ഇളവും പിടിച്ചെടുത്ത രേഖകളും വിട്ടുനൽകണമെന്നാവശ്യപ്പെട്ടാണ് സിദിഖ് കാപ്പൻ സുപ്രീംകോടതിയെ സമീപിച്ചത്. മൊബൈൽഫോൺ വിട്ട്നൽകാനാവില്ലെന്നും യുപി പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി…

Read More

കൊറിയർ സർവ്വീസ് എന്ന പേരിലും തട്ടിപ്പ്; മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ വ്യാജ ഫോൺ കോളുകൾ ലഭിച്ചു

ഫെഡെക്സ് കൊറിയർ സർവീസിൽ നിന്നാണെന്ന വ്യാജേന വരുന്ന ഫോൺ, വിഡിയോ കോളുകൾ തട്ടിപ്പ് ആണെന്ന് വ്യക്തമാക്കി കേരള പൊലീസ്. വിവിധ മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ ഇത്തരത്തിലുള്ള വ്യാജ ഫോൺ കോളുകൾ ലഭിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകർക്ക് ലഭിച്ച ഫോൺകോളിൽ അവരുടെ പേര് വിവരങ്ങൾ അടങ്ങിയ കൊറിയറിൽ നിന്നും എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ കണ്ടെത്തി എന്ന വ്യാജേനയാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. +919228926982, 9225852580 ഈ രണ്ട് നമ്പറുകളിൽ നിന്നുമാണ് മാധ്യമപ്രവർത്തകർക്ക് കോളുകൾ ലഭിച്ചത്. മാധ്യമ പ്രവർത്തകരുടെ വ്യക്തിവിവരങ്ങൾ ചോദിച്ചറിയുന്നതിന് പുറമേ വീഡിയോ…

Read More

മാധ്യമ പ്രവർത്തകയോട് മോശമായി പ്രതികരിച്ച ധർമജൻ ബോൾഗാട്ടി മാപ്പ് പറയണമെന്ന് പത്രപ്രവർത്തക യൂണിയൻ

മാധ്യമ പ്രവർത്തകയോട് മോശമായി പ്രതികരിച്ച ധർമജൻ ബോൾഗാട്ടി മാപ്പ് പറയണമെന്ന് പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ). ചാനൽ പ്രതികരണത്തിനിടയിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയോട് മാന്യത വിട്ട് മോശമായി സംസാരിച്ച നടൻ ധർമജൻ ബോൾഗാട്ടിയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു. ഒരു സ്വകാര്യ ചാനലിലെ മാധ്യമ പ്രവർത്തകയോടാണ് ലൈവ് ടെലിഫോൺ പ്രതികരണത്തിൽ ധർമജൻ മോശമായി പ്രതികരിച്ചത്. രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ ധർമജൻ തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറൽ…

Read More

മാധ്യമപ്രവർത്തനം അവസാനിപ്പിക്കുന്നതായി നികേഷ് കുമാർ; ഇനി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്; പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തും

കേരളത്തിലെ പ്രമുഖ ദൃശ്യമാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എം വി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്. പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തും. അടുത്ത സംസ്ഥാന സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. മാധ്യമപ്രവർത്തനം അവസാനിപ്പിക്കുന്നതായി നികേഷ് കുമാർ ഇന്നലെ അറിയിച്ചിരുന്നു. സിപിഎം അം​ഗമായി പൊതുരം​ഗത്ത് സജീവമാകുമെന്നാണ് നികേഷ് കുമാർ അറിയിച്ചത്. 2016 ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി കണ്ണൂർ അഴീക്കോട് മത്സരിച്ചെങ്കിലും മുസ്ലിം ലീ​ഗ് സ്ഥാനാർത്ഥി കെഎം ഷാജിയോട് നികേഷ് കുമാർ പരാജയപ്പെട്ടു.  2003 ല്‍ ഇന്ത്യാവിഷന്‍…

Read More

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

പ്രമുഖ മാധ്യമപ്രവർത്തകൻ ബിആർ‌പി ഭാസ്കർ (92) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. എഴു പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ ദ് ഹിന്ദു, സ്റ്റേറ്റ്സ്മാൻ, പേട്രിയറ്റ്, യുഎൻഐ, ഡെക്കാൺ ഹെറാൾഡ് തുടങ്ങിയവയിൽ പ്രവർത്തിച്ചു. ‌ബംഗ്ലദേശ് തിരഞ്ഞെടുപ്പിൽ വിജയിച്ച മുജീബുൽ റഹ്മാനുമായുള്ള അഭിമുഖം, ഭാരതീയനായ ഡോ.ഹർഗോവിന്ദ് ഖുറാനയ്ക്കു നൊബേൽ ലഭിച്ച വാർത്ത, അടിയന്തരാവസ്ഥക്കാലത്തു ശ്രീനഗറിൽ നിന്നുള്ള റിപ്പോർട്ടുകൾ തുടങ്ങിയവ ശ്രദ്ധേയമാണ്. മലയാളത്തിലടക്കം നിരവധി മാധ്യമങ്ങളിൽ കോളമിസ്റ്റായിരുന്നു. അവസാന കാലം വരെ സാമൂഹിക വിഷയങ്ങളിൽ ജാഗ്രതയോടെ ഇടപെട്ടു. പത്രപ്രവർത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാരിന്റെ…

Read More

സോളാർ സമരം: സിപിഎം പിൻമാറിയത് ഒത്തുതീർപ്പ് ചർച്ചയുടെ അടിസ്ഥാനത്തിലെന്ന് മാധ്യമപ്രവർത്തകൻ

സോളാർ സമരത്തിൽ നിന്ന് സിപിഎം പിൻമാറിയത് ഒത്തുതീർപ്പ് ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്ന് മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം. സമകാലിക മലയാളം വാരികയിൽ അദ്ദേഹം എഴുതിയ ലേഖനത്തിലാണ് പരാമർശം. ജോൺ ബ്രിട്ടാസ് വഴിയാണ് സിപിഎം ഒത്തുതീർപ്പിന് ശ്രമിച്ചത്. പാർട്ടി അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കം. എന്നാൽ തോമസ് ഐസക് അടക്കം പാർട്ടി നേതാക്കൾക്കോ സമരത്തിന് വന്ന പ്രവർത്തകർക്കോ ഇക്കാര്യം അറിയില്ലായിരുന്നു. താനും ഒത്തുതീർപ്പ് ചർച്ചകൾക്ക് ഇടനില നിന്നിരുന്നു. വാർത്താ സമ്മേളനം വിളിച്ചു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ മതിയെന്ന് പറഞ്ഞത് സിപിഎമ്മാണ്. ഒത്തുതീർപ്പ്…

Read More

കൊവിഡിനെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തക ജയിൽ മോചിതയാകുന്നു ; മോചനം നാല് വർഷങ്ങൾക്ക് ശേഷം

കോവിഡ് മഹാമാരിയെ കുറിച്ച് ആദ്യമായി ലോകത്തെ അറിയിച്ച ചൈനീസ് മാധ്യമ പ്രവർത്തക ഒടുവിൽ ജയിൽ മോചിതയാവുന്നു. വുഹാനിലെ കോവിഡ് 19 വൈറസിനെ കുറിച്ച് പുറത്തുവിട്ട സിറ്റിസൺ ജേണലിസ്റ്റും അഭിഭാഷകയുമായ ഷാങ് ഷാനെ ആണ് നാലുവർഷത്തെ തടവിനു ശേഷം ചൈന മോചിപ്പിക്കുന്നത്. 2020ലാണ് കോവിഡ് വിവരങ്ങൾ ശേഖരിക്കാൻ ഷാൻ നേരിട്ട് വുഹാനിലെത്തിയത്. എന്നാൽ അന്ന് വുഹാനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്ന സമയ‌മായതിനാൽ ഏതാനും മാധ്യമപ്രവർത്തകർക്ക് മാത്രമേ നഗരത്തി​ലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. വൈറസിനെ കുറിച്ചുള്ള വിവരങ്ങൾ വീഡിയോ ആയും മറ്റും ഷാൻ…

Read More

മാധ്യമപ്രവർത്തകൻ ബിപിൻ ചന്ദ്രൻ അന്തരിച്ചു

മാധ്യമപ്രവർത്തകനും സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ ബിപിൻ ചന്ദ്രൻ അന്തരിച്ചു. സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ളയുടെ മകനാണ് ബിപിൻ ചന്ദ്രൻ. അസുഖ ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടശാന്തികവാടത്തിൽ സംസ്‌കരിക്കും. ഡൽഹിയിൽ മാധ്യമപ്രവർത്തകനായി ഏറെക്കാലം ജോലി ചെയ്തു. എന്റർപ്രണർ ബിസിനസ് മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ബിസിനസ് സ്റ്റാൻഡേർഡിലും ഇന്ത്യൻ എക്പ്രസിലും ജോലി ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി…

Read More

മത്സ്യമാർക്കറ്റിൽ എത്തിയ മന്ത്രി മൂക്കു പൊത്തി; വാർത്ത നൽകിയ മാധ്യമപ്രവർത്തകയ്ക്ക് ഭീഷണി

മുംബൈ നോർത്തിലെ ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ പിയുഷ് ഗോയലിനെതിരെ വാർത്ത നൽകിയതിന്റെ പേരിൽ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന മാധ്യമപ്രവർത്തകയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. മറാഠി പത്രത്തിലെ മാധ്യമപ്രവർത്തക നേഹ പുരവാണ് പരാതിക്കാരി. ബോറിവ്ലിയിലെ മത്സ്യമാർക്കറ്റിൽ വോട്ടുചോദിച്ചെത്തിയ പിയുഷ് ഗോയൽ മൂക്ക് പൊത്തിയെന്നും സ്ത്രീകൾ ഇത് എതിർത്തെന്നുമുള്ള വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ഭീഷണി. രാത്രി 10.30ന് നാല് യുവാക്കൾ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും മേലിൽ ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. നാല് യുവാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Read More