സംവിധായകൻ ജോഷിയുടെ വീട്ടിലെ കവർച്ച; പ്രതി കൊച്ചിയിൽ എത്തിയത് ശനിയാഴ്ച, പ്രതിയുടെ ഭാര്യ നാട്ടിൽ പഞ്ചായത്ത് പ്രസിഡൻറ്

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ കള്ളൻ കൊച്ചിയിൽ എത്തിയത് ശനിയാഴ്ചയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാംസുന്ദർ. പനമ്പള്ളി നഗറിൽ മറ്റു മൂന്നു വീടുകളിൽ കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മോഷ്ടാവിനെ 15 മണിക്കൂറിനുള്ളിൽ പിടിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഷാദ് ആണ് പ്രതി. ബിഹാറിലെ സീതാമഢി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഗുൽഷൻ ആണ് ഇർഷാദിൻറെ ഭാര്യയെന്ന് പൊലീസ് പറഞ്ഞു. ആറോളം സംസ്ഥാനങ്ങളിലായി ഇർഷാദിനെതിരെ 19 കേസുകളുണ്ടെന്നാണ് പൊലീസ്…

Read More