തൃശൂർ ഡിസിസി ഓഫീസിലുണ്ടായ സംഘർഷം ; ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ രാജി വച്ചു

തൃശൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിലുണ്ടായ സംഘർഷത്തിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ രാജിവെച്ചു. ഡിസിസി സംഘർഷത്തിൽ കെ.പി.സി.സി നിർദേശത്തെ തുടർന്നാണ് രാജി. ഡിസിസിയിൽ ചേർന്ന നേതൃയോഗത്തിനു ശേഷമാണ് രാജിവെച്ചത്. യുഡിഎഫ് ചെയർമാൻ സ്ഥാനത്തുനിന്ന് എം.പി വിൻസന്റും രാജി വെച്ചു. തൃശൂർ ഡിസിസിയിലെ സംഘർഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് വിൻസന്റ് അറിയിച്ചു.

Read More

തൃശൂർ ഡിസിസി ഓഫീസിലെ കൈയ്യാങ്കളി; ജോസ് വള്ളൂർ ഉൾപ്പെടെ 20പേർക്കെതിരെ കേസ്

തൃശൂർ ഡിസിസി ഓഫീസിലെ കൈയ്യാങ്കളിയിൽ അധ്യക്ഷൻ ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസെടുത്തു. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ പരാതിയിലാണ് കേസ്. അന്യായമായി സംഘം ചേർന്ന് തടഞ്ഞുവച്ചു, മർദ്ദിച്ചു എന്നതാണ് പരാതി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. അതേസമയം, ഡിസിസി ഓഫീസിലെ കൈയ്യാങ്കളിയിൽ കോൺഗ്രസിൽ അടിയന്തിര നടപടിക്കാണ് സാദ്ധ്യത. തൃശൂരിലെ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ ഡിസിസി ചുമതല സംസ്ഥാനത്ത് തന്നെ മുതിർന്ന നേതാവിന് നൽകാൻ സാദ്ധ്യതയുണ്ട്. ചാലക്കുടി എംപി ബെന്നി ബഹനാന്റെ പേരിനാണ് പ്രഥമപരിഗണന. സംഘടനാ…

Read More

തൃശൂരിലെ തോൽവി ; ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ തയ്യാറെന്ന് പ്രസിഡന്റ് ജോസ് വള്ളൂർ

തൃശൂരിലെ തോൽവിക്ക് പിന്നാലെ രാജിസന്നദ്ധത അറിയിച്ച് ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ.പി.സി.സി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയുമാണ് സന്നദ്ധത അറിയിച്ചത്. രാജി വെക്കേണ്ടതില്ലെന്നും ആദ്യം പരാജയകാരണം വിലയിരുത്തട്ടെയെന്നും നേതൃത്വം മറുപടി നൽകി. ഇന്നലെയാണ് ജോസ് വള്ളൂർ രാജി സന്നദ്ധത അറിയിച്ചത്. അതേസമയം, തൃശ്ശൂരിൽ ജില്ലാ കോൺഗ്രസ് നേത്വത്തിനെതിരെ വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിനു മുന്നിലും തൃശ്ശൂർ പ്രസ് ക്ലബ്ബിനു മുന്നിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. നേതൃത്വത്തെ പേരെടുത്ത് കുറ്റപ്പെടുത്തിയുള്ള പോസ്റ്റർ നേതാക്കളിടപെട്ട് കീറി…

Read More